---
title: "#Accident | സ്കൂട്ടറിൽ മിനി ലോറിയിടിച്ച് തെറിച്ചു വീണു,  പിന്നാലെ എത്തിയ ബസ് വെട്ടിച്ചുമാറ്റിയതോടെ വൻ അപകടം ഒഴിവായി"
english_title: "#mini #lorry #collided  #scooter  #felland  #bus #came #after #cut #off #major #accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234181/mini-lorry-collided-scooter-felland-bus-came-after-cut-off-major-accident"
published_at: "2024-09-08T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dda9a901d76_WhatsApp_Image_2024-09-08_at_6.56.10_PM.jpeg"
keywords: []
---

# #Accident | സ്കൂട്ടറിൽ മിനി ലോറിയിടിച്ച് തെറിച്ചു വീണു,  പിന്നാലെ എത്തിയ ബസ് വെട്ടിച്ചുമാറ്റിയതോടെ വൻ അപകടം ഒഴിവായി

> **Lead Summary:** **വടകര :[**വടകര ദേശീയപാതയിൽ അപകടം. സ്കൂട്ടറിൽ മിനി ലോറിയിടിച്ച് തെറിച്ചു വീണ രണ്ടു സ്ത്രീകളും കുഞ്ഞും ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.

## Article Content

**വടകര :[**വടകര ദേശീയപാതയിൽ അപകടം. സ്കൂട്ടറിൽ മിനി ലോറിയിടിച്ച് തെറിച്ചു വീണ രണ്ടു സ്ത്രീകളും കുഞ്ഞും ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.

സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബസ് പെട്ടെന്ന് വെട്ടിച്ചതിനാലാണ് അപകടം ഒഴിവായത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ രണ്ടു സ്ത്രീകളെയും കുഞ്ഞിനേയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സ്വകാര്യ ബസ്സിന്റെ തൊട്ടുമുന്നിലായിരുന്നു രണ്ടു യുവതികളും കുട്ടിയും ഉണ്ടായിരുന്നത്. ബസ്സിന് മുന്നിലുള്ള മിനി ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടയിലാണ് സ്കൂട്ടർ മറിഞ്ഞത്. ബസ്സിന്റെ ടയറിനോട് ചേർന്ന് സ്കൂട്ടർ വീണത്. എന്നാൽ ബസ് എതിർദിശയിലേക്ക് വെട്ടിച്ചതോടെയാണ് വൻ അപകടം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234181/mini-lorry-collided-scooter-felland-bus-came-after-cut-off-major-accident)