---
title: "#SamsaBahrainfamily | സാംസ ബഹറൈൻ കുടുംബ സംഗമവും ഓണാഘോഷവും നടത്തി "
english_title: "#Samsa #Bahrain #hosted  #family #reunion #Onam #celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234189/samsa-bahrain-hosted-family-reunion-onam-celebration"
published_at: "2024-09-08T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ddb0b1653c4_Untitled-7_copy.jpg"
keywords: []
---

# #SamsaBahrainfamily | സാംസ ബഹറൈൻ കുടുംബ സംഗമവും ഓണാഘോഷവും നടത്തി 

> **Lead Summary:** **വടകര[:**സാംസ ബഹ്റൈൻ കേരള ഘടകം കുടുംബ സംഗമവും ഓണാഘോഷവും നടത്തി. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ കുടുംബ സമേതം പരിപാടിയിൽ സംബന്ധിച്ചു.

## Article Content

**വടകര[:**സാംസ ബഹ്റൈൻ കേരള ഘടകം കുടുംബ സംഗമവും ഓണാഘോഷവും നടത്തി. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ കുടുംബ സമേതം പരിപാടിയിൽ സംബന്ധിച്ചു.

സാംസ മുൻ പ്രസിഡന്റ് ജിജോ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ കേരള ഘടകം കൺവീനർ മോഹനൻ തൃശൂർ ഉദ്ഘാടനം നിർവ്വഹിച്ചു.ആശംസകളർപ്പിച്ച് സാംസ പ്രസിഡണ്ട് ബാബുമാഹി, സെക്രട്ടറി അനിൽകുമാർ എ.വി ,ട്രഷറർ റിയാസ് കല്ലമ്പലം, സി.കെ. ബാബു മലപ്പുറം,വനിത വിഭാഗം മുൻ പ്രസിഡണ്ട് സറീന ഹംസ, നിർമ്മല ജേഖബ്, മനീഷ്, സതീഷ് പൂ മനക്കൽ, വിനീത് മാഹി, ജേഖബ് കൊച്ചുമ്മൻ , മുരളീകൃഷ്ണൻ, ഷിറോസ് ലാൽ ,രാജീവൻ കണ്ണൂർ, സുജമോഹൻ റീന എന്നിവർ സംസാരിച്ചു.

അഞ്ചാമത് പ്രേമ ബാബുരാജ് മെമ്മോറിയൽ എഡ്യുക്കേഷനൽ എൻ്റോവ്മെൻ്റും ലക്ഷ്മികുട്ടിയമ്മ ക്യാഷവാർഡും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശിവപ്രിയ അനൂപിന് (സാംസ കുടുംബാംഗമായ അനൂപിന്റെ മകൾ ) നൽകി.

ബി.ടെക് റോബോട്ടിക്ക് ആന്റ് ഓട്ടോമാഷൻ സ്ട്രീമിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നു രണ്ടാo റാങ്കോടെ പാസായ അൻഷുൽ രാജിനെ(സാംസ ഉപദേശക സമിതിയംഗം കുയിമ്പിൽ വത്സരാജിന്റെ മകൻ)ചടങ്ങിൽ ആദരിച്ചു.

വടകരയിൽ നടന്ന പരിപാടിയിൽ സാംസ മുൻ പ്രസിഡണ്ട് വത്സരാജൻ കുയിമ്പിൽ സ്വാഗതവും ഷിറോസ് ലാൽ നന്ദിയും പറഞ്ഞു. വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി ഓണാഘോഷ പരിപാടികളും നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234189/samsa-bahrain-hosted-family-reunion-onam-celebration)