---
title: "കല്ലുപാറയിലെ  ജൈവവൈവിധ്യ പഠനം  ചോമ്പാല്‍ തീരത്തിന് ഗുണം ചെയ്യും "
english_title: " Biodiversity study at Kallupara will benefit the Chompal coast"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23422/biodiversity-study-at-kallupara-will-benefit-the-chompal-coast"
published_at: "2022-01-30T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f61f0fa0780_kallu para photo.jpg"
keywords: []
---

# കല്ലുപാറയിലെ  ജൈവവൈവിധ്യ പഠനം  ചോമ്പാല്‍ തീരത്തിന് ഗുണം ചെയ്യും 

> **Lead Summary:** വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചോമ്പാല്‍ ഹാര്‍ബറിന് സമീപത്ത് കടലില്‍ അഞ്ചേക്കറോളം വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന കല്ലു പാറയെ സംരക്ഷിക്കുവാന്‍ ജൈവവൈവിധ്യ പഠനം നടത്തുവാന്‍ ഉത്തരവായി.

## Article Content

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചോമ്പാല്‍ ഹാര്‍ബറിന് സമീപത്ത് കടലില്‍ അഞ്ചേക്കറോളം വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന കല്ലു പാറയെ സംരക്ഷിക്കുവാന്‍ ജൈവവൈവിധ്യ പഠനം നടത്തുവാന്‍ ഉത്തരവായി.

കല്ലുപാറ ജൈവ പൈതൃകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ,സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് നല്‍കിയ അപേക്ഷ പരിഗണിച്ചും പ്രസ്തുത പാറയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തും ,ജൈവവൈവിധ്യ പ്രാധാന്യം ബോധ്യമാകുന്നതിന് പ്രദേശത്തിന്റെ സമഗ്രമായ ജൈവവൈവിധ്യ പഠനം നടത്തുവാന്‍ കോഴിക്കോട് ജില്ലാതല ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (TSG) നെ ചുമതലപ്പെടുത്തി.

ഒരു മാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കി ബോര്‍ഡിനു നല്‍കേണ്ടതാണ്. പ്രസ്തുത കല്ലുപ്പാറ സംരക്ഷിക്കുകയാണെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്കും, ചോമ്പാല്‍ കടല്‍ തീരത്തിനും അത് ഏറെ പ്രയോജനകരമാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23422/biodiversity-study-at-kallupara-will-benefit-the-chompal-coast)