---
title: " #CPIM  | സി.പി.ഐ.എം തറോപ്പൊയിൽ ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം കുറിച്ചു"
english_title: "#CPIM  #Taropoi #branch #conference #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234315/cpim-taropoi-branch-conference-started"
published_at: "2024-09-09T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de8a28b5afb_Untitled-7_copy.jpg"
keywords: []
---

#  #CPIM  | സി.പി.ഐ.എം തറോപ്പൊയിൽ ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം കുറിച്ചു

> **Lead Summary:** **വടകര: [**സി.പി.ഐ.എം ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം കുറിച്ചു.

## Article Content

**വടകര: [**സി.പി.ഐ.എം ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം കുറിച്ചു.

സി.പി.ഐ.എം തറോപ്പൊയിൽ ബ്രാഞ്ച് സമ്മേളനം വടകര ഏരിയ കമ്മിറ്റി അംഗം സഖാവ് എൻ.കെ.അഖിലേഷ് ഉദ്ഘാടനം ചെയ്തു.

സഖാവ്.എം.മാധവൻ അധ്യക്ഷത വഹിച്ചു. സഖാവ്. വി.സി.പൊക്കൻ പതാക ഉയർത്തി.രക്തസാക്ഷി പ്രമേയം എം. മാധവനും അനുശോചന പ്രമേയം ഷിമ തറമലും അവതരിപ്പിച്ചു.

സ.വി.കെ. ബിജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ രാജേഷ് പുതുശ്ശേരി, യു.വി.കുമാരൻ എന്നിവർ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് ബഹുജന കൂട്ടായ്മയിൽ മുതിർന്ന സഖാക്കളായ വി.സി പൊക്കൻ, വി. കെ നാരയായണി എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234315/cpim-taropoi-branch-conference-started)