---
title: " #investigation | ചോമ്പാല ഹാര്‍ബറിലെ കാന്റീന്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു; അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "#Chompala #Harbor #canteen #vandalized #anti #socials  #Police  #started  #investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234346/chompala-harbor-canteen-vandalized-anti-socials-police-started-investigation"
published_at: "2024-09-09T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dea191d4468_Untitled-8_copy.jpg"
keywords: []
---

#  #investigation | ചോമ്പാല ഹാര്‍ബറിലെ കാന്റീന്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു; അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:**  ഒഞ്ചിയം: ചോമ്പാൽ ഹാർബറിലെ ഹാർബർ വകുപ്പിൻ്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാന്റീൻ സാമൂഹ്യ വിരുദ്ധ സംഘം അടിച്ചു തകർത്തു.

## Article Content

 ഒഞ്ചിയം: ചോമ്പാൽ ഹാർബറിലെ ഹാർബർ വകുപ്പിൻ്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാന്റീൻ സാമൂഹ്യ വിരുദ്ധ സംഘം അടിച്ചു തകർത്തു.

ചോമ്പാവട്ടക്കണ്ടി രാജൻ നടത്തുന്ന കാന്റീനാണ് കഴിഞ്ഞ ദിവസം അടിച്ചു തകർത്തത്. ഫർണിച്ചറുകളും ജനലുകളും അലമാരകളും വ്യാപാര സാമഗ്രികളും തകർത്തിട്ടുണ്ട്.

കാന്റീന് തൊട്ടടുത്ത സിസിടിവിയിൽ അക്രമണദൃശ്യങ്ങൾ പതിഞ്ഞതായാണ് വിവരം. സംഭവത്തിൽ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഹാർബർ വകുപ്പിനും രാജൻ പരാതി നൽകിയിട്ടുണ്ട്.

നൂറ് കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ഈ കാൻ്റീൻ. അക്രമികൾക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി സമിതി പ്രസ്‌താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234346/chompala-harbor-canteen-vandalized-anti-socials-police-started-investigation)