വടകര: (vatakara.truevisionnews.com)വായനയും വാക്കും വരയുമായി വടകരയുടെ സർഗസാന്നിധ്യം ലോകത്തിനു മുന്നിൽ വിളിച്ചറിയിക്കുന്ന വ ഫെസ്റ്റിൻ്റെ തിരശീല ഉയർന്നു.
മുൻസിപ്പൽ പാർക്കിൻ്റെ മുൻവശത്തെ സാഹിത്യ പ്രതിഭ പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ വീടു നിന്ന സ്ഥലത്തെ കെട്ടിടത്തിലെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനത്തോടെയാണ് 17 മുതൽ ആറു നാൾ നീളുന്ന സർഗോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങിയത്.
കാൻ ഫെസ്റ്റിവെൽ ഗ്രാൻപ്രി അവാർഡ് ജേതാവ് ദിവ്യപ്രഭ ഉദ്ഘാടനം ചെയ്തു. വായനയും സിനിമയും നാട്ടു നന്മകളുടെ അരങ്ങായി മാറണമെന്ന് അവർ പറഞ്ഞു.
ദിവ്യപ്രഭയ്ക്കുള്ള വടകരയുടെ ആദരം കെ.കെ രമ എം.എൽ.എ സമർപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ പി.സി രാജേഷ് വടകരയിലെ മുൻ നഗരസഭ ചെയർമാൻ അഡ്വ.കെ.രഘുനാഥിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ജന. കൺവീനർ കെ.ബിനുകുമാർ വ ഫെസ്റ്റിൻ്റെ രൂപരേഖ അവതരിപ്പിച്ചു.
മൂന്നു പതിറ്റാണ്ടായി വടകരയുടെ നാട്ടരങ്ങുകളിൽ വാക്കും വരകളുമായി സജീവമായ സഫ്ദർ ഹാഷ്മി നാട്യസംഘം മാതൃഭൂമിയുമായി ചേർന്നു നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവമായ വ യുടെ 17 മുതൽ 22 വരെയാണ് വടകര മുൻസിപ്പൽ പാർക്കിൽ നടക്കുന്നത്.
വിവിധ ദിവസങ്ങളിൽ കഥ, കവിത, ചിത്രരചന, തിരക്കഥ രചന എന്നിവയിൽ ക്യാംപുകൾ നടക്കും.
പ്രഗത്ഭരായ സാഹിത്യ നായകരും സിനിമാ പ്രവർത്തകരും ഒത്തുചേരുന്ന കലാസന്ധ്യകൾ അരങ്ങേറും
#curtain #raise #Preparations #six #day #Wa #Fest #Sargotsavam #have #started #from #17th