---
title: "കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത്  വള്ളിക്കാട് സ്വദേശിനി സനില"
english_title: " Sanila, a native of Vallikkad, was killed when a train hit her in Kainatti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23460/sanila-a-native-of-vallikkad-was-killed-when-a-train-hit-her-in-kainatti"
published_at: "2022-01-30T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f64e09e89b9_sanila photo.jpg"
keywords: []
---

# കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത്  വള്ളിക്കാട് സ്വദേശിനി സനില

> **Lead Summary:** **വടകര: **കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വള്ളിക്കാട് കുളങ്ങാട്ട് താഴെ ബാലന്റെയും പരേതയായ ശാലിനയുടേയും മകള്‍ സനില ആണ് മരണപ്പെട്ടത്.

## Article Content

**വടകര: **കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വള്ളിക്കാട് കുളങ്ങാട്ട് താഴെ ബാലന്റെയും പരേതയായ ശാലിനയുടേയും മകള്‍ സനില ആണ് മരണപ്പെട്ടത്.

പൊന്മേരി സ്വദേശി സജീവന്‍ ഭര്‍ത്താവാണ്. സൗരവ് , സനൂജ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സജിത, സനില. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കൈനാട്ടിയില്‍ വെച്ച് സനിലയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. കെഎസ്ഇബി ഓഫീസിനു കിഴക്ക് റെയില്‍പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്.

കുറേ അകലെ നിന്ന ട്രെയിന്‍ ഇടിച്ച ശേഷം മൃതദേഹം ട്രെയിനില്‍ കുടുങ്ങി മുന്നോട്ട് നീങ്ങിയതാണെന്നു കരുതുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23460/sanila-a-native-of-vallikkad-was-killed-when-a-train-hit-her-in-kainatti)