---
title: "#PKSatheesan | ഓണം ഫെസ്റ്റ്; വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ബഡ്ജറ്റ് താങ്ങാൻ ഓണ ചന്തകൾക്ക് സാധിക്കും -പി കെ സതീശൻ"
english_title: "#Onam #Fest #Onam #Markets #can #support #budget #common #man #stopping #price #rise #PKSatheesan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234698/onam-fest-onam-markets-can-support-budget-common-man-stopping-price-rise-pksatheesan"
published_at: "2024-09-10T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e06b875972c_onam_fair.jpg"
keywords: []
---

# #PKSatheesan | ഓണം ഫെസ്റ്റ്; വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ബഡ്ജറ്റ് താങ്ങാൻ ഓണ ചന്തകൾക്ക് സാധിക്കും -പി കെ സതീശൻ

> **Lead Summary:** **വടകര: **സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഓണം ഫെയർ തുടങ്ങി.

## Article Content

**വടകര: **സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഓണം ഫെയർ തുടങ്ങി.

14 വരെയാണ് ഫെയർ. മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു.

വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബഡ്ജറ്റിനെ താങ്ങിനിർത്താൻ ഇത്തരം ചന്തകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് മുതൽ അമ്പത് ശതമാനം വരെ വിലക്കുറവും കോംബോ ഓഫറും ഒരുക്കിയിട്ടുണ്ട്.

താലൂക്ക് സപ്ലൈ ഓഫീസർ എൻ ജയൻ അധ്യക്ഷത വഹിച്ചു.

സി.രാമകൃഷ്ണൻ, വിനീഷ് പുതുപ്പണം, സി.കുമാരൻ, പ്രദീപ് ചോമ്പാല, പി സീമ, കെ പ്രകാശൻ, പി.സോമശേഖരൻ, എം പി അബ്ദുള്ള, ശ്രീജ ശ്രീനികേതനം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234698/onam-fest-onam-markets-can-support-budget-common-man-stopping-price-rise-pksatheesan)