---
title: "#March | മർച്ചും ധർണ്ണയും; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാർച്ച് സംഘടിപ്പിച്ച് സിഐടിയു"
english_title: "#March #Dharna #Asha #workers #organized #march #community #health #center #raising #various #demands"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234767/march-dharna-asha-workers-organized-march-community-health-center-raising-various-demands"
published_at: "2024-09-11T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e129c508a28_march.jpg"
keywords: []
---

# #March | മർച്ചും ധർണ്ണയും; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാർച്ച് സംഘടിപ്പിച്ച് സിഐടിയു

> **Lead Summary:** **തിരുവള്ളൂർ:**വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂർ സിഎച്ച്സിയിലേക്ക് മർച്ചും ധർണ്ണയും നടത്തി.

## Article Content

**തിരുവള്ളൂർ:**വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂർ സിഎച്ച്സിയിലേക്ക് മർച്ചും ധർണ്ണയും നടത്തി.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സിസി രതിഷ് ഉദ്ഘാടനം ചെയ്‌തു.

യൂണിയൻ ഏരിയാ പ്രസിഡണ്ട് പിടികെ പ്രേമി അധ്യക്ഷത വഹിച്ചു.

ഗീത കല്ലേരി സ്വാഗതം പറഞ്ഞു.

 ജീവത ശൈലി ആപ്പിന് ഉപകരണവും ഒരാൾക്ക് 20 രൂപ ഇൻസെൻ്റീവും ആറു മാസ സമയവും അനുവദിക്കുക, ഹോണറേറിയം 15000 രൂപയാക്കി വർദ്ധിപ്പിക്കുക, പെൻഷൻ പ്രായം 65 വയസാക്കുക, 5 ലക്ഷം രൂപ റിട്ടയർമെൻ്റ് ആനുകുല്യം നൽകി പിന്നിട് പെൻഷൻ തുക 5000 രൂപ നൽകുക, ഉത്സവബത്ത 5000 രൂപ അനുവദിക്കുക, തടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്. 

ഏരിയാ കമ്മിറ്റി അംഗങ്ങളായ വിപി സുജ, അനിത പറോൽ എന്നിവർ സംസാരിച്ചു.

പികെ ഗീത നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234767/march-dharna-asha-workers-organized-march-community-health-center-raising-various-demands)