---
title: "#Onamchanta | ചോറോട് കുടുംബശ്രീ  ഓണച്ചന്ത തുടങ്ങി"
english_title: "#chorodu #Kudumbashree #Onam #chanta #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234911/chorodu-kudumbashree-onam-chanta-started"
published_at: "2024-09-11T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1aa52d68c4_onam_chanta.jpg"
keywords: []
---

# #Onamchanta | ചോറോട് കുടുംബശ്രീ  ഓണച്ചന്ത തുടങ്ങി

> **Lead Summary:** ചോറോട് :ചോറോട് കുടുംബശ്രീ നേതൃത്വത്തിൽ കൈനാട്ടിയിൽ സെപ്റ്റംബർ 11 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന ഓണചന്ത ആരംഭിച്ചു.

## Article Content

ചോറോട് :ചോറോട് കുടുംബശ്രീ നേതൃത്വത്തിൽ കൈനാട്ടിയിൽ സെപ്റ്റംബർ 11 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന ഓണചന്ത ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സി ഡി എസ് ചെയർപേഴ്സൺ അനിത കെ സ്വാഗതവും, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്യാമള പൂവേരി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആദ്യ വില്പന പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ നിർവഹിച്ചു.

വാർഡ് മെമ്പർമാരായ പ്രസാദ് വിലങ്ങിൽ,അബുബക്കർ വി.പി., ബിന്ദുടി,ഷിനിത ചെറുവത്ത്,ലളിത ഗോവിന്ദാലയം,റിനീഷ് കെ.കെ, എന്നിവർ സംസാരിച്ചു.

നിഷ പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234911/chorodu-kudumbashree-onam-chanta-started)