---
title: "#KKRaghavanmemorialcommittee | അനുസ്മരണം; വടകര ടൗൺ ഹാളിന് കെ. കെ. രാഘവന്റെ പേര് നൽകണം -കെ. കെ. രാഘവൻ സ്മാരക സമിതി"
english_title: "#commemoration #Vadakara #Town #Hall #KKRaghavan #should #named #KKRaghavan #Memorial #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235074/commemoration-vadakara-town-hall-kkraghavan-should-named-kkraghavan-memorial-committee-new"
published_at: "2024-09-12T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2a3a0e8d34_kk_raghavan_committeeee.jpg"
keywords: []
---

# #KKRaghavanmemorialcommittee | അനുസ്മരണം; വടകര ടൗൺ ഹാളിന് കെ. കെ. രാഘവന്റെ പേര് നൽകണം -കെ. കെ. രാഘവൻ സ്മാരക സമിതി

> **Lead Summary:** **വടകര:**ആധുനിക വടകരയുടെ സൃഷ്ടാക്കളിൽ പ്രമുഖൻ മുൻ വടകര മുനിസിപ്പൽ ചെയർമാനും വടകര ടൗൺ ഹാൾ നിർമാണത്തിനു നേതൃത്തപരമായ പങ്കു വഹിച്ച കെ. കെ രാഘവന്റെ പേര് വടകര ടൗൺഹാളിന് നൽകണം എന്നു കെ. കെ. രാഘവൻ സ്മാരക സമിതി ആവശ്യപ്പെട്ടു.

## Article Content

**വടകര:**ആധുനിക വടകരയുടെ സൃഷ്ടാക്കളിൽ പ്രമുഖൻ മുൻ വടകര മുനിസിപ്പൽ ചെയർമാനും വടകര ടൗൺ ഹാൾ നിർമാണത്തിനു നേതൃത്തപരമായ പങ്കു വഹിച്ച കെ. കെ രാഘവന്റെ പേര് വടകര ടൗൺഹാളിന് നൽകണം എന്നു കെ. കെ. രാഘവൻ സ്മാരക സമിതി ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ 39ആം ചരമ വാർഷികം വിവിധ പരിപാടികളോട് ആചരിക്കാൻ തീരുമാനിച്ചു.

ഒക്ടോബർ 4 രാവിലെ 8 മണിക്ക് സ്‌മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന ഒക്ടോബർ 7 ന് വൈകിട്ടു 4.30 ന് വടകര ടൗൺ ഹാളിൽ അനുസ്മരണ സമ്മേളനവും പൊതു രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള.കെ. കെ രാഘവൻ സ്മാരക പുരസ്‌കാരസമർപ്പണവും നടത്തും.

മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷം വഹിച്ച യോഗം എം. കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്‌തു.

എ ടി ശ്രീധരൻ. കെ കെ കൃഷ്ണൻ. വി. പി നാണു. പി. പ്രദീപ് കുമാർ. എം സതി.എ. പി അമർനാഥ്. മലയിൽ ബാലകൃഷ്ണൻ വനജരാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

സി. കുമാരൻ സ്വാഗതവും. N. K സുധാകരൻ നന്ദിയും പറഞ്ഞു 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235074/commemoration-vadakara-town-hall-kkraghavan-should-named-kkraghavan-memorial-committee-new)