---
title: "#Farmermarket | ഓണസമൃദ്ധി; അഴിയൂരിൽ കർഷക ചന്തക്ക് തുടക്കമായി"
english_title: "#Farmer #market #started #Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235127/farmer-market-started-azhiyur"
published_at: "2024-09-12T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2cefbd1ae9_ONAM_CHANTHA.jpg"
keywords: []
---

# #Farmermarket | ഓണസമൃദ്ധി; അഴിയൂരിൽ കർഷക ചന്തക്ക് തുടക്കമായി

> **Lead Summary:** **അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി കർഷക ചന്തക്ക് കൃഷിഭവൻ പരിസരത്ത് തുടക്കമായി.

## Article Content

**അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി കർഷക ചന്തക്ക് കൃഷിഭവൻ പരിസരത്ത് തുടക്കമായി.

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അനിഷ ആനന്ദ സദനം, വാർഡ് മെമ്പർ സജീവൻ സിഎം, സി ഡി എസ് ചെയർപേഴ്‌സൺ ബിന്ദു ജയ്‌സൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൃഷി ഓഫീസർ സ്വരൂപ് പി എസ് സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ പ്രജീഷ് കുമാർ വി പി നന്ദിയും പറഞ്ഞു. കർഷക ചന്ത സെപ്റ്റംബർ 14 വരെ നീണ്ടുനിൽക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235127/farmer-market-started-azhiyur)