---
title: " #ganja | ഓണം സ്‍പെഷൽ ഡ്രൈവ് പരിശോധന; രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ"
english_title: "#Onam #Special #Drive #Test #Three #people #including #native #Vadakara #were #arrested #with #two #and #half #kilos #ganja"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235186/onam-special-drive-test-three-people-including-native-vadakara-were-arrested-with-two-and-half-kilos-ganja"
published_at: "2024-09-12T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e318bf00c51_WhatsApp_Image_2024-09-12_at_10.07.09_PM.jpeg"
keywords: []
---

#  #ganja | ഓണം സ്‍പെഷൽ ഡ്രൈവ് പരിശോധന; രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **വടകര: **വിൽപ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

## Article Content

**വടകര: **വിൽപ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

കോഴിക്കോട് വടകര സ്വദേശി ഷാഹിദ് (28), ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ശ്രീനാഥ് (25), മലപ്പുറം തിരൂർ സ്വദേശി അരുൺ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

ഓണം സ്‍പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധയിലാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്.

നാലംഗ സംഘത്തിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു.

2.550 കിലോ കഞ്ചാവിനൊപ്പം, കഞ്ചാവ് വിറ്റുകിട്ടിയ 18000 രൂപ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയും എക്സൈസുകാർ പിടിച്ചെടുത്തു.

രക്ഷപ്പെട്ട നാലാം പ്രതി തിരുവനന്തപുരം ബോണക്കാട് ബി എ ഡിവിഷൻ സ്വദേശി മനോജിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ മറ്റ് പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235186/onam-special-drive-test-three-people-including-native-vadakara-were-arrested-with-two-and-half-kilos-ganja)