---
title: "#MullapallyRamachandran | തട്ടിക്കൂട്ട് കമ്പനികൾ നടത്തുന്ന ദേശീയപാത നിർമ്മാണ പ്രവർത്തികൾ ജനജീവിതം ദുസ്സഹമാക്കി -മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "#Nnational #highway #construction #works #carried #out #racketeering #companies #have #made #people #lives #difficult #MullapallyRamachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235188/nnational-highway-construction-works-carried-out-racketeering-companies-have-made-people-lives-difficult-mullapallyramachandran"
published_at: "2024-09-12T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e31b3215e7e_mullappilli_ramachandran.jpg"
keywords: []
---

# #MullapallyRamachandran | തട്ടിക്കൂട്ട് കമ്പനികൾ നടത്തുന്ന ദേശീയപാത നിർമ്മാണ പ്രവർത്തികൾ ജനജീവിതം ദുസ്സഹമാക്കി -മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** ** വടകര: **തട്ടിക്കൂട്ട് കമ്പനികൾ നടത്തുന്ന ദേശീയപാത നിർമ്മാണ പ്രവർത്തികൾ ജനജീവിതം ദുസ്സഹമാക്കി മാറ്റിയതായി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

## Article Content

** വടകര: **തട്ടിക്കൂട്ട് കമ്പനികൾ നടത്തുന്ന ദേശീയപാത നിർമ്മാണ പ്രവർത്തികൾ ജനജീവിതം ദുസ്സഹമാക്കി മാറ്റിയതായി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അശാസ്ത്രീയ പാത നിർമാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർ തയ്യാറാവണം.

ജില്ലാ ഭരണകൂടം ഒന്നിലും ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ പാത നിർമാണ അപാകതകൾക്കെതിരെ യു ഡി എഫ് ആർ എം പി ഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു.

കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിന് കാലങ്ങളായി വിലങ്ങ് നിന്നവർ അധികാരത്തിലേറിയപ്പോൾ തങ്ങളാണ് ഈ പദ്ധതിയുടെ അവകാശികളെന്ന് പറയുന്നുവെങ്കിലും നിർമ്മാണ ഘട്ടത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസത്തിൽ മുഖ്യമന്ത്രിയും പൊതു മരാമത്ത് വകുപ്പ് മന്ത്രിയും ഇടപെടുന്നില്ല.

മുക്കാളിയിലും, കേളു ബസാറിലും ഉണ്ടായ വൻ അപകടത്തിൽ നാട് രക്ഷപ്പെട്ടതാണ്. ഇത് വലിയ സൂചനയായിട്ട് പോലും അധികൃതരുടെ ഭാഗത്ത് നിന്ന് മിണ്ടാട്ടമില്ല.

കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.

മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി പാറക്കൽ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.

എൻ.വേണു, അഡ്വ: ഐ.മൂസ്സ, അഡ്വ ഇ.നാരായണൻ നായർ പ്രദീപ് ചോമ്പാല, ഒ.കെ. കുഞ്ഞബ്ദുള്ള, എൻ.പി. അബ്ദുള്ള ഹാജി, സതീശൻകുരിയാടി, പറമ്പത്ത് പ്രഭാകരൻ, പി .എസ് രഞ്ജിത്ത് കുമാർ, എം.ഫൈസൽ, വി.കെ. പ്രേമൻ, പുറന്തേടത്ത് സുകുമാരൻ, ബാബു ഒഞ്ചിയം, വി.കെ. അസീസ് മാസ്റ്റർ, എന്നിവർ സംസാരിച്ചു.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235188/nnational-highway-construction-works-carried-out-racketeering-companies-have-made-people-lives-difficult-mullapallyramachandran)