---
title: " #kitchencomestore | സ്വാഗത സംഘം; വള്ളിയാട് എംഎൽപി സ്കൂളിൽ കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം 26ന് "
english_title: "#Inauguration #kitchen #come #store #Valliad #MLP #School #on #26th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235487/inauguration-kitchen-come-store-valliad-mlp-school-on-26th"
published_at: "2024-09-14T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e514609c3eb_kitchen_come_store.jpg"
keywords: []
---

#  #kitchencomestore | സ്വാഗത സംഘം; വള്ളിയാട് എംഎൽപി സ്കൂളിൽ കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം 26ന് 

> **Lead Summary:** **തിരുവള്ളൂർ: **വള്ളിയാട് എംഎൽപി സ്കൂകൂളിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് വിനിയോഗിച്ച് നിർമിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം 26ന് രാവിലെ 9.30 ന് ഷാഫി പറമ്പിൽ എം.പി നിർവഹിക്കും.

## Article Content

**തിരുവള്ളൂർ: **വള്ളിയാട് എംഎൽപി സ്കൂകൂളിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് വിനിയോഗിച്ച് നിർമിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം 26ന് രാവിലെ 9.30 ന് ഷാഫി പറമ്പിൽ എം.പി നിർവഹിക്കും.

പ്രസ്തുത പരിപാടിയുടെ സുഗമമായ നടത്തിപ്പിനു ആവശ്യമായ ആലോചന യോഗം സ്കൂൾ ഹാളിൽചേർന്നു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വധ്യാപക പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വാർഡ് മെമ്പർ പി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് മനീഷ് തയ്യിലിനേ ചെയർമാനായും പ്രധാനാധ്യാപിക എ.ആർ ജസ്‌ന കൺവീനറായും സ്വാഗതസംഗം രൂപീകരിച്ചു.

പി.ടി.എ എക്സിക്യൂട്ടീവ് അംഗം നജീബ് ചോയിക്കണ്ടി ചടങ്ങിന് നന്ദി പറഞ്ഞു.

ചടങ്ങിൽ വെച്ച് പരിപാടിയുടെ പോസ്റ്റർ പ്രകാശനവും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235487/inauguration-kitchen-come-store-valliad-mlp-school-on-26th)