---
title: "#sevana | കൗതുകമായി; സേവന പ്രവർത്തകർ ഒരുക്കിയ ഓണ പൂക്കളം ശ്രദ്ധ പിടിച്ചുപറ്റി "
english_title: "#giant #flower #arrangement #prepared #sevana #workers #caught #attention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235558/giant-flower-arrangement-prepared-sevana-workers-caught-attention"
published_at: "2024-09-14T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e54dc550a92_WhatsApp_Image_2024-09-14_at_12.12.39_PM.jpeg"
keywords: []
---

# #sevana | കൗതുകമായി; സേവന പ്രവർത്തകർ ഒരുക്കിയ ഓണ പൂക്കളം ശ്രദ്ധ പിടിച്ചുപറ്റി 

> **Lead Summary:** **വടകര: **കസ്റ്റംസ്‌ റോഡ് സേവന പ്രവർത്തകർ ഒരുക്കിയ ഭീമൻ ഓണ പൂക്കളം ശ്രദ്ധ പിടിച്ചുപറ്റി.

## Article Content

**വടകര: **കസ്റ്റംസ്‌ റോഡ് സേവന പ്രവർത്തകർ ഒരുക്കിയ ഭീമൻ ഓണ പൂക്കളം ശ്രദ്ധ പിടിച്ചുപറ്റി.

കുന്നുമ്മൽ ട്രേഡേഴ്‌സിനു മുന്നിലാണ് ഒരുകൂട്ടം ആളുകൾ ഏവരേയും ആകർഷിക്കുന്ന പൂക്കളം തീർത്തത്.

വിശാലമായ സ്ഥലം മണ്ണിട്ട് നിരപ്പാക്കിയ ശേഷം സിമന്റിട്ട് മിനുസപ്പെടുത്തി. മഴ നനയാതിരിക്കാൻ പന്തലുമിട്ടു.

കൺവീനർ പ്രനിത്ത് (കുട്ടൻ) മട്ടോലിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രവൃത്തിയും പൂവിടലും.

കളം വരച്ച ശേഷം ഇന്നലെ രാത്രി 11ന് തുടങ്ങിയ പൂവിടൽ പുലർച്ച മൂന്നര വരെ നീണ്ടു. ആറായിരം രൂപയുടെ പൂക്കളാണ് ഇതിനായി വിനിയോഗിച്ചത്.

രഗേഷ്, സുജിത്ത്, രാമകൃഷ്ണൻ, രാജേഷ്, ടി.പി.രാജീവൻ, പി.പി.സുനി എന്നിവർ സജീവമായി രംഗത്തുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235558/giant-flower-arrangement-prepared-sevana-workers-caught-attention)