---
title: "#GramaPanchayath | ചോറോടിലെ അതിദരിദ്രകുടുംബങ്ങളെ ചേർത്തുപിടിച്ച് ഗ്രാമ പഞ്ചായത്ത്"
english_title: "#Grama #Panchayath #took #care #extremely #poor #families #Chorodu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235603/grama-panchayath-took-care-extremely-poor-families-chorodu"
published_at: "2024-09-14T17:50:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e57fd1dd815__kit.jpg"
keywords: []
---

# #GramaPanchayath | ചോറോടിലെ അതിദരിദ്രകുടുംബങ്ങളെ ചേർത്തുപിടിച്ച് ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **കൈനാട്ടി:** ചോറോട് ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്ര ലിസ്റ്റിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഓണകിറ്റ് നൽകി.

## Article Content

**കൈനാട്ടി:** ചോറോട് ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്ര ലിസ്റ്റിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഓണകിറ്റ് നൽകി.

സർക്കാർ നിർദേശപ്രകാരം ഉത്രാട ദിനത്തിൽ രാവിലെ തന്നെ എല്ലാ വീടുകളിലും കിറ്റ് എത്തിച്ചു.

നിലവിൽ 26 കുടുംബങ്ങളാണ് ലിസ്റ്റിലുള്ളത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ ബാബുവിന് നൽകി ഉദ്ഘാടനം ചെയ്തു.

അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, റീന പി.പി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ, വി. ഇ.ഓ വിനീത എന്നിവർ പങ്കെടുത്തു.

വികസന കാര്യസമിതി ചെയർമാൻ കെ.മധുസൂദനൻ, ക്ഷേമ കാര്യസമിതി ചെയർപെഴ്സൺ ശ്യാമള പൂവ്വേരി, ആരോഗ്യം - വിദ്യാഭ്യാസം സമിതി ചെയർമാൻ സി.നാരായണൻ മാസ്റ്റർ, അംഗങ്ങളായ ലി സി.പി, അബൂബക്കർ വി.പി. എന്നിവർ വാർഡുകളിലെത്തി നേരിട്ട് കിറ്റ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235603/grama-panchayath-took-care-extremely-poor-families-chorodu)