---
title: "ഭണ്ഡാര കള്ളന്‍മാര്‍ വിലസുന്നു ; വിശ്വാസികള്‍ ആശങ്കയില്‍"
english_title: "Temple treasury demolished at Chemmarathoor The money was stolen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23561/temple-treasury-demolished-at-chemmarathoor-the-money-was-stolen"
published_at: "2022-01-31T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f959f7b5b72_kallan .jpg"
keywords: []
---

# ഭണ്ഡാര കള്ളന്‍മാര്‍ വിലസുന്നു ; വിശ്വാസികള്‍ ആശങ്കയില്‍

> **Lead Summary:** വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭണ്ഡാരം കവര്‍ന്ന് പണം അപഹരിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. മോഷണങ്ങള്‍ പതിവായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ എടുക്കാത്തത് മോഷ്ടാക്കള്‍ക്ക് വീണ്ടും അനുകൂല സാഹചര്യമൊരുക്കുന്ന അവസ്ഥയാണുള്ളത്.

## Article Content

വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭണ്ഡാരം കവര്‍ന്ന് പണം അപഹരിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. മോഷണങ്ങള്‍ പതിവായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ എടുക്കാത്തത് മോഷ്ടാക്കള്‍ക്ക് വീണ്ടും അനുകൂല സാഹചര്യമൊരുക്കുന്ന അവസ്ഥയാണുള്ളത്.

ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയ ആരാധാനാലയങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെ കുറിച്ച് അന്വേഷണം നടത്തിയാല്‍ കള്ളന്‍മാരെ പിടിക്കാന്‍ കഴിയുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ചെന്മരത്തൂര്‍ ശ്രീ ഇരട്ട കുളങ്ങര മഹാവിഷ്ണ ക്ഷേത്രത്തിലെ റോഡരികില്‍ സ്ഥാപിച്ച ഭണ്ഡാരം കുത്തി തുറന്ന് പണം അപഹരിച്ചിരുന്നു.

ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ വടകര പൊലീസ് കേസെടുത്തെങ്കിലും മോഷ്ടാവിനെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ഏതാനും ദിവസം മുമ്പ്  ഓര്‍ക്കാട്ടേരി മഖാമിലും ഭണ്ഡാരം തകര്‍ത്ത് മോഷണം നടന്നിരുന്നു. ആരാധാനാലയങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളില്‍ ഭണ്ഡാര വരവ് കൂടി കള്ളന്‍മാര്‍ കൊണ്ട് പോകുന്നതോടെ ദുരിതത്തിലാകുകയാണ് ഭാരവാഹികള്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23561/temple-treasury-demolished-at-chemmarathoor-the-money-was-stolen)