---
title: "കൈമെയ് മറന്നു ശുചീകരണം  അകലാപ്പുഴ സുന്ദരിയായി"
english_title: " Akalapuzha beach cleaned by 'Save Akalapuzha' activists"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23565/akalapuzha-beach-cleaned-by-save-akalapuzha-activists"
published_at: "2022-01-31T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f76ba589bf7_akala puzhha river .jpg"
keywords: []
---

# കൈമെയ് മറന്നു ശുചീകരണം  അകലാപ്പുഴ സുന്ദരിയായി

> **Lead Summary:** പയ്യോളി : അകലാപ്പുഴ തീരം 'സേവ് അകലാപ്പുഴ' പ്രവര്‍ത്തകര്‍ ശുചീകരിച്ചു . പുഴയോരത്ത് വലിച്ചെറിഞ്ഞ ടണ്‍ കണക്കിന് മാലിന്യങ്ങളാണ് പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത് . ഞായറാഴ്ച രാവിലെയോടെ ആരംഭിച്ച പ്രവൃത്തി ഉച്ചവരെ നീണ്ടു നിന്നു .

## Article Content

പയ്യോളി : അകലാപ്പുഴ തീരം 'സേവ് അകലാപ്പുഴ' പ്രവര്‍ത്തകര്‍ ശുചീകരിച്ചു . പുഴയോരത്ത് വലിച്ചെറിഞ്ഞ ടണ്‍ കണക്കിന് മാലിന്യങ്ങളാണ് പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത് . ഞായറാഴ്ച രാവിലെയോടെ ആരംഭിച്ച പ്രവൃത്തി ഉച്ചവരെ നീണ്ടു നിന്നു .

വനിതകള്‍ ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാര്‍ സഞ്ചാരികള്‍ നിക്ഷേപിച്ച കുപ്പികളും , പ്ലാസ്റ്റിക് സഞ്ചികളും വിവിധ സ്ഥലങ്ങളില്‍ നിന്നും ഒഴുകി വന്ന നിരവധി മാലിന്യങ്ങളും നീക്കം ചെയ്തു.

ഒരു കിലോമീറ്ററോളം ദൂരം തോണിയിലും വെള്ളത്തിലിലും ഇറങ്ങി സേവാ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു .

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ശുചീകരണ പ്രവൃത്തിയില്‍ സേവ് അകലാപ്പുഴ സെക്രട്ടറി കുഞ്ഞബ്ദുള്ള ചിറക്കര , പ്രസിഡന്റ് ദിനേശ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി . വരും ദിവസങ്ങളിലും തീര സംരക്ഷണയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുഴ ശുചീകരണ പ്രവര്‍ത്തിയും സജീവമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23565/akalapuzha-beach-cleaned-by-save-akalapuzha-activists)