---
title: "#SarangiMusicalGroup | മാതൃകയായി; സർഗാത്മകതയ്ക്കും സത്യസന്ധതയ്ക്കും സാരംഗി മ്യൂസിക്കൽ ഗ്രൂപ്പിന്റെ ആദരം"
english_title: "#Sarangi #Musical #Group #honored #creativity #honesty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235773/sarangi-musical-group-honored-creativity-honesty"
published_at: "2024-09-15T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e6ce0136fb3_WhatsApp_Image_2024-09-15_at_5.16.55_PM.jpeg"
keywords: []
---

# #SarangiMusicalGroup | മാതൃകയായി; സർഗാത്മകതയ്ക്കും സത്യസന്ധതയ്ക്കും സാരംഗി മ്യൂസിക്കൽ ഗ്രൂപ്പിന്റെ ആദരം

> **Lead Summary:** **വടകര: **യൂട്യൂബ് ചാനലിലൂടെ ഒൻപത് ലക്ഷത്തോളം പേർ കണ്ട നാടോടി നൃത്തം അവതരിപ്പിച്ച മേപ്പയിൽ വനജാ രഘുനാഥിനും സത്യസന്ധതക്ക് മാതൃകയായ ഗായത്രി അശോകനും വടകര സാരംഗി മ്യൂസിക്കൽ ഗ്രൂപ്പിന്റെ ആദരവ്.

## Article Content

**വടകര: **യൂട്യൂബ് ചാനലിലൂടെ ഒൻപത് ലക്ഷത്തോളം പേർ കണ്ട നാടോടി നൃത്തം അവതരിപ്പിച്ച മേപ്പയിൽ വനജാ രഘുനാഥിനും സത്യസന്ധതക്ക് മാതൃകയായ ഗായത്രി അശോകനും വടകര സാരംഗി മ്യൂസിക്കൽ ഗ്രൂപ്പിന്റെ ആദരവ്.

സാരംഗി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വടകരയിൽ നടന്ന പരിപാടിയിൽ വനജാ രഘനാഥ് അവതരിപ്പിച്ച നാടോടി നൃത്തത്തിന്റെ വീഡിയോയാണ് ഇത്രയേറെ ആസ്വാദകരെ ആകർഷിച്ചത്.

കഴിഞ്ഞദിവസം വടകര പുതിയ സ്റ്റാൻഡിന് സമീപത്ത് നിന്ന് കളഞ്ഞു കിട്ടിയ വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചേൽപ്പിച്ചാണ് ഓർക്കാട്ടേരിയിലെ ഗായത്രി അശോകൻ സത്യസന്ധ്യയ്ക്ക് മാതൃകയായത്.

ഇരുവരെയും വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ആദരിച്ചു. ഉദ്ഘാടകനായ മണലിൽ മോഹനൻ ഉപഹാരം സമർപിച്ചു.

ചടങ്ങിൽ ഗ്രൂപ്പ് പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി ശൈലേഷ് അഞ്ചുകണ്ടത്തിൽ, സംഘാടകസമിതി ഭാരവാഹികളായ പത്മലോചനൻ പണിക്കോട്ടി, വിമല മോഹൻദാസ്, മോഹൻദാസ് വടകര, മോഹൻദാസ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235773/sarangi-musical-group-honored-creativity-honesty)