---
title: "കിണറ്റില്‍ വീണ പശു കിടാവിന് രക്ഷകരായി അഗ്‌നിരക്ഷാസേന                                                                                                                                                                                                                                                                                                                                                                                                                                                                            "
english_title: " Firefighters rescue a calf that fell into a well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23584/firefighters-rescue-a-calf-that-fell-into-a-well"
published_at: "2022-01-31T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f77d33dafc2_fire force.jpg"
keywords: []
---

# കിണറ്റില്‍ വീണ പശു കിടാവിന് രക്ഷകരായി അഗ്‌നിരക്ഷാസേന                                                                                                                                                                                                                                                                                                                                                                                                                                                                            

> **Lead Summary:** തിരുവളളൂര്‍: ചിറമുക്കില്‍ പുല്ലുമേയുന്നതിനടയില്‍ അബദ്ധവശാല്‍ കിണറ്റില്‍ വീണ പശു കിടാവിന് രക്ഷകരായി അഗ്‌നിരക്ഷാസേന. 6 അടിയോളം വെള്ള മുള്ള കിണറ്റിലകപ്പെട്ട മലോല്‍ ആയിഷയുടെ ഉടമസ്ഥതതയിലുള്ള പശു കിടാവ് അകപ്പെട്ടത്.

## Article Content

തിരുവളളൂര്‍: ചിറമുക്കില്‍ പുല്ലുമേയുന്നതിനടയില്‍ അബദ്ധവശാല്‍ കിണറ്റില്‍ വീണ പശു കിടാവിന് രക്ഷകരായി അഗ്‌നിരക്ഷാസേന. 6 അടിയോളം വെള്ള മുള്ള കിണറ്റിലകപ്പെട്ട മലോല്‍ ആയിഷയുടെ ഉടമസ്ഥതതയിലുള്ള പശു കിടാവ് അകപ്പെട്ടത്.

ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ ടി രാജീവന്റെ നേതൃതത്തില്‍ എത്തിയ വടകര അഗ്‌നി രക്ഷാസേന പശുവിനെ പുറത്തെടുത്തു. സേന എത്തുന്നവരെ നാട്ടുകാരനായ ഇ സി മോഹനന്‍ കിണറ്റിലിറങ്ങി പശുകിടാവിനെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നു.

ഉടന്‍ തന്നെ ഫയര്‍ & റെസ്‌ക്യു ഓഫീസറായ രാഗീന്‍ കുമാര്‍ കിണറ്റിലിറങ്ങി ഹോസും റോപ്പും ഉപയോഗിച്ചാണ് പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ , ഫയര്‍ & റെസ്‌ക്യു ഓഫീസര്‍മാരായ അനീഷ് ഒ പ്രജിത്ത് നാരായണന്‍, ആദര്‍ശ് വി കെ , അര്‍ജുന്‍ സി.കെ എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23584/firefighters-rescue-a-calf-that-fell-into-a-well)