---
title: "#Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു "
english_title: "#Tomorrow #begins #brochure #six #day #Va #Fest #has #been #released "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235939/tomorrow-begins-brochure-six-day-va-fest-has-been-released"
published_at: "2024-09-16T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7fc66762ff_va_fest.jpg"
keywords: []
---

# #Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര: **സഫൂർ ഹാഷ്ടി നാട്യസംഘം മാതൃഭൂമിയുമായി സഹകരിച്ച് നടത്തുന്ന വ ഫെസ്റ്റിന് നാളെ തുടക്കം.

## Article Content

**വടകര: **സഫൂർ ഹാഷ്ടി നാട്യസംഘം മാതൃഭൂമിയുമായി സഹകരിച്ച് നടത്തുന്ന വ ഫെസ്റ്റിന് നാളെ തുടക്കം.

ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം പത്മശ്രീ മീനാക്ഷി ഗുരുക്കൾ നിർവഹിച്ചു.

ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീം അംഗം അമന്യ എം.കെയ്ക്ക് നൽകിയായിരുന്നു പ്രകാശനം.

സംഘാടക സമിതി ചെയർമാൻ പി.സി രാജേഷ്, കൺവീനർ കെ.ബിനുകുമാർ, എ.പി ഷാജിത്ത്, പി.എം വിനു, ഷിജു.ആർ എന്നിവർ സംബന്ധിച്ചു.

17 മുതൽ 22 വരെ വടകര മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഫെസ്റ്റിന്റെയും അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു.

കഥ, കവിത, തിരക്കഥ ക്യാമ്പുകൾക്ക് 13 വയസിനു മുകളിലുള്ളവർക്ക് https://vaa.blakcoffee.in/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235939/tomorrow-begins-brochure-six-day-va-fest-has-been-released)