---
title: "#wayanadlandslide | സഹായം നിലയ്ക്കുന്നില്ല;  ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി"
english_title: "#Vadakara #BEM #School #NSS #unit #handed #over #amount #collected #disaster #victims"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235996/vadakara-bem-school-nss-unit-handed-over-amount-collected-disaster-victims-new"
published_at: "2024-09-16T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e83f78d8d7f_bem_school.jpg"
keywords: []
---

# #wayanadlandslide | സഹായം നിലയ്ക്കുന്നില്ല;  ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

> **Lead Summary:** **വടകര:**വടകര ബി ഇ എം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വയനാട് ദുരന്ത ബാധിതർക്ക് സഹായധനം കൈമാറി.

## Article Content

**വടകര:**വടകര ബി ഇ എം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വയനാട് ദുരന്ത ബാധിതർക്ക് സഹായധനം കൈമാറി.

വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി സമാഹരിച്ച ഇരുപത്തി അഞ്ചായിരം രൂപ പ്രിൻസിപ്പൽ ശ്രീമതി സജിത കെ യുടെ സാന്നിധ്യത്തിൽ എൻഎസ്എസ് ജില്ലാ കോഡിനേറ്റർ ശ്രീജിത്തിന് കൈമാറി.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, എൻഎസ്എസ് വളണ്ടിയേഴ്‌സ്‌, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്രയും തുക നിശ്ചിത സമയത്തിനുള്ളിൽ സമാഹരിക്കാൻ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235996/vadakara-bem-school-nss-unit-handed-over-amount-collected-disaster-victims-new)