---
title: " #Mullapallyramachandran | വയനാട് ദുരന്തത്തിൽ നടന്ന പകൽ കൊള്ള മുഖ്യമന്തിയുടെ അറിവോടെ -മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "#Daylight #robbery #Wayanad #tragedy #knowledge #Chief #Minister #Mullapallyramachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236035/daylight-robbery-wayanad-tragedy-knowledge-chief-minister-mullapallyramachandran"
published_at: "2024-09-16T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e867371813e_mullappillynramachandran.jpg"
keywords: []
---

#  #Mullapallyramachandran | വയനാട് ദുരന്തത്തിൽ നടന്ന പകൽ കൊള്ള മുഖ്യമന്തിയുടെ അറിവോടെ -മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** **വടകര:**വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പകൽക്കൊള്ള നിസ്സാരവൽക്കരിക്കാൻ കഴിയിലെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

## Article Content

**വടകര:**വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പകൽക്കൊള്ള നിസ്സാരവൽക്കരിക്കാൻ കഴിയിലെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കോവിഡ് മഹാമാരിക്കാലം കൊയ്ത്തു കാലമാക്കി മാറ്റിയ പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.

സാമ്പത്തിക കെടുകാര്യസ്ഥതയിലൂടെ കേരളത്തെ കുത്തുപാളയെടുപ്പിച്ച സർക്കാറിന് ഒരു നിമിഷം അധികാരത്തിൽ തുടരാൻ അർഹതയില്ല.

പിണറായി സർക്കാർ കേരളത്തിന് ശാപമാണ്.

മുഖ്യ മന്ത്രിയുടെ അറിവും സമ്മതവും ഈ കൊള്ളക്ക് പിന്നിലും ഉണ്ട് എന്നതിൽ ഒരു സംശയവുമില്ല. മുല്ലപ്പള്ളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236035/daylight-robbery-wayanad-tragedy-knowledge-chief-minister-mullapallyramachandran)