---
title: " #manmissing | മാടാക്കരയിൽ യുവാവിനെ കാണാനില്ല; പോലിസിൽ പരാതി നൽകി കുടുംബം"
english_title: "#young #man #missing #Madakkara #family #filed #police #complaint"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236128/young-man-missing-madakkara-family-filed-police-complaint-new"
published_at: "2024-09-17T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e928ab06637_complaint.jpg"
keywords: []
---

#  #manmissing | മാടാക്കരയിൽ യുവാവിനെ കാണാനില്ല; പോലിസിൽ പരാതി നൽകി കുടുംബം

> **Lead Summary:** **ഒഞ്ചിയം:**മാടാക്കരയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. മാടാക്കര തിരുവാണി ക്ഷേത്രത്തിന് സമീപം പുതിയ പുരയിൽ സുജേഷിനെയാണ് കാണാതായത്.

## Article Content

**ഒഞ്ചിയം:**മാടാക്കരയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. മാടാക്കര തിരുവാണി ക്ഷേത്രത്തിന് സമീപം പുതിയ പുരയിൽ സുജേഷിനെയാണ് കാണാതായത്.

നാൽപ്പത്തിയെട്ട് വയസായിരുന്നു. കഴിഞ്ഞ പതിനൊന്നാം തിയ്യതി മുതലാണ് കാണാതായത്. ചോമ്പാല ഹാർബറിനുള്ളിലാണ് സുജേഷ് താമസിച്ചിരുന്നത്.

വീട്ടിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് താമസ സ്ഥലത്ത് ഇല്ലെന്ന് മനസിലായത്. ഓണത്തിനും വീട്ടിലെത്തായതോടെ ഇന്നലെ ചോമ്പാല പോലീസിൽ പരാതി നൽകുകയായിരുന്നെന്ന് സുജേഷിന്റെ സഹോദരി പറഞ്ഞു.

ഈ വ്യക്തിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ചോമ്പാൽ പോലീസ് സ്റ്റേഷനിലെ 0496 2504600 എന്ന നമ്പറിലോ 9495638961, 9745085905 എന്ന ബന്ധുക്കളുടെ നമ്പറിലേക്കോ ബന്ധപ്പെടണം. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236128/young-man-missing-madakkara-family-filed-police-complaint-new)