---
title: "#Attack | ചെമ്മരത്തൂരിൽ വീട്ടിൽ കയറി ആക്രമിച്ച സംഭവം; കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്ത് പോലീസ് "
english_title: "#Incident #home #invasion #Chemmarathur #Police #registered #case #against #15 #people #who #were #seen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236146/incident-home-invasion-chemmarathur-police-registered-case-against-15-people-who-were-seen"
published_at: "2024-09-17T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e938e66998f_attack.jpg"
keywords: []
---

# #Attack | ചെമ്മരത്തൂരിൽ വീട്ടിൽ കയറി ആക്രമിച്ച സംഭവം; കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്ത് പോലീസ് 

> **Lead Summary:** **വടകര:**വടകര ചെമ്മരത്തൂരിൽ വീട് കയ്യേറി ബിജെപി പ്രവർത്തകനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.

## Article Content

**വടകര:**വടകര ചെമ്മരത്തൂരിൽ വീട് കയ്യേറി ബിജെപി പ്രവർത്തകനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.

മേക്കോത്ത്‌മുക്കിൽ ചാകേരിമീത്തൽ ലിബേഷ്, അമ്മ കമല, ഭാര്യ രശ്‌മി എന്നിവർക്കാണ് മർദ്ദനമേറ്റത്.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.

ഒരു സംഘം ആളുകൾ ലിബേഷിനെ വീട്ടുമുറ്റത്ത് വച്ച് മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും മർദ്ദനമേൽക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

മൂവരും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ലിബേഷിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്ത അന്വേഷണമാരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236146/incident-home-invasion-chemmarathur-police-registered-case-against-15-people-who-were-seen)