---
title: "#Protest | യുവാവിനേയും കുടുംബത്തേയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു"
english_title: "#Attack #young #man #his #family #Chemmarathur #Protests #intensifying"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236153/attack-young-man-his-family-chemmarathur-protests-intensifying-new"
published_at: "2024-09-17T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e93fcdd7a43_WhatsApp_Image_2024-09-17_at_2.07.22_PM.jpeg"
keywords: []
---

# #Protest | യുവാവിനേയും കുടുംബത്തേയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** **വടകര: **യുവാവിനേയും കുടുംബത്തേയും ആക്രമിച്ച സംഭവത്തെ തുടർന്ന് ചെമ്മരത്തൂരിൽ പ്രതിഷേധം ശക്തമാകുന്നു.

## Article Content

**വടകര: **യുവാവിനേയും കുടുംബത്തേയും ആക്രമിച്ച സംഭവത്തെ തുടർന്ന് ചെമ്മരത്തൂരിൽ പ്രതിഷേധം ശക്തമാകുന്നു.

ഇതിൽ ചെമ്മരത്തൂർ വാട്‌സ് അപ്പ് ഗ്രൂപ്പ് പ്രതിഷേധം രേഖപ്പെടുത്തി.

മേക്കോത്ത് മുക്കിൽ ചക്കിയേരി മീത്തൽ ലിബേഷിനെയും, കുടുംബത്തെയും ഇന്നലെ ഒരു സംഘം വീട്ടുമുറ്റത്തിട്ട് മർദ്ധിച്ചിരുന്നു.

ചെമ്മരത്തൂരിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണെന്നും ഇതിൽ കർശന നടപടി സ്വീകരിക്കണമെന്നും വാട്‌സ് ആപ് ഗ്രൂപ്പ് കൂട്ടായ്‌മ ആവശ്യപ്പെട്ടു.

ലിബേഷിനെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ വടകര പോലിസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236153/attack-young-man-his-family-chemmarathur-protests-intensifying-new)