---
title: "#BlockPanchayath | ലോക രോഗി സുരക്ഷ ദിനവും ആദരവും നടത്തി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ "
english_title: "#Block #Panchayat #Kappad #Division #organized #World #Patient #Safety #Day #Appreciation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236282/block-panchayat-kappad-division-organized-world-patient-safety-day-appreciation"
published_at: "2024-09-17T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9b86d4ead9_appreciation.jpg"
keywords: []
---

# #BlockPanchayath | ലോക രോഗി സുരക്ഷ ദിനവും ആദരവും നടത്തി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ 

> **Lead Summary:** **ചേമഞ്ചേരി:**പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക രോഗി സുരക്ഷ ദിനാചരണവും ആദരവും നടത്തി.

## Article Content

**ചേമഞ്ചേരി:**പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക രോഗി സുരക്ഷ ദിനാചരണവും ആദരവും നടത്തി.

കണ്ണൻ കടവ് ക്രസന്റ് കെട്ടിടത്തിൽ വച്ച് നടന്ന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബു രാജ് ഉദ്ഘാടനം നിർവഹിച്ചു.

പാലിയേറ്റീവ് സേവന രംഗത്ത് മികച്ച സംഘാടകനും പൂക്കോയതങ്ങൾ ഹോസ്പിസ് സ്റ്റേറ്റ് കോ ഓഡിനേറ്ററുമായ ഡോക്ടർ എം എ അമീറലി യെ പ്രസിഡന്റ്‌ ആദരിച്ചു.

വനിതാ പാലിയേറ്റീവ് വളന്റിയർ എം സൗദ മൂസയെ ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.

റഷീദ് വെങ്ങളം, വാർഡ് കൺവീനർ എ ടി ബിജു, പി ആലിക്കോയ പൂക്കാട്, വീ കെ റാഫി, ഡോക്ടർ എം എ അമീറലി, സൗദ മൂസ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236282/block-panchayat-kappad-division-organized-world-patient-safety-day-appreciation)