---
title: "മുക്കാളിയില്‍ ഹോട്ടലിന്റെ ഓര്‍മ്മക്കായി പൊതുവഴിക്ക് വേണ്ടി  ധനസഹായം ചെയ്ത് ഉടമയുടെ മകളും മരുമകളും"
english_title: " The owner's daughter and daughter - in - law donated to the public road in memory of the hotel"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23634/the-owners-daughter-and-daughter-in-law-donated-to-the-public-road-in-memory-of-the-hotel"
published_at: "2022-01-31T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7b907f38f1_subija and babitha .jpg"
keywords: []
---

# മുക്കാളിയില്‍ ഹോട്ടലിന്റെ ഓര്‍മ്മക്കായി പൊതുവഴിക്ക് വേണ്ടി  ധനസഹായം ചെയ്ത് ഉടമയുടെ മകളും മരുമകളും

> **Lead Summary:** അഴിയൂര്‍ : മുക്കാളിയില്‍ പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച സുഭിജ ഹോട്ടല്‍ ഓര്‍മ്മയായി. ഹോട്ടലിന്റെ ഓര്‍മ്മക്ക് വേണ്ടി അഴിയൂരിലെ പൊതുശ്മശാന വഴി സ്ഥലമെടുപ്പ് ഫണ്ടിലേക്ക് ധനസഹായം ചെയ്ത് ഹാട്ടലുടമ ജയചന്ദ്രന്റെ മകള്‍ ,സുബിജ , മരുമകള്‍ ബബിത എന്നിവര്‍ മാതൃകയായി.

## Article Content

അഴിയൂര്‍ : മുക്കാളിയില്‍ പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച സുഭിജ ഹോട്ടല്‍ ഓര്‍മ്മയായി. ഹോട്ടലിന്റെ ഓര്‍മ്മക്ക് വേണ്ടി അഴിയൂരിലെ പൊതുശ്മശാന വഴി സ്ഥലമെടുപ്പ് ഫണ്ടിലേക്ക് ധനസഹായം ചെയ്ത് ഹാട്ടലുടമ ജയചന്ദ്രന്റെ മകള്‍ ,സുബിജ , മരുമകള്‍ ബബിത എന്നിവര്‍ മാതൃകയായി.

ദേശീയ പാതാ വികസനത്തിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം ഹോട്ടല്‍ പൊളിച്ച് മാറ്റിയത്. ഹോട്ടലിന്റെ ഓര്‍മ്മക്കയ് വേണ്ടി മറ്റൊരു പൊതു നന്മയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങുകയായിരുന്നു സുഭിജ ഹോട്ടലിന്റെ നടത്തിപ്പുകാര്‍. അഴിയൂരില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പൊതുശ്മശാനത്തിലേക്ക് ആവശ്യമായ വഴിസ്ഥലം വിലക്കു വാങ്ങിക്കുവാന്‍ ഉള്ള ധന ശേഖരണത്തിന്റെ ഭാഗമായി് 6000 രൂപ സംഭാവന നല്‍കി. പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ തുക ഏറ്റുവാങ്ങി.

പൊതു ശ്മശാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് വിലങ്ങുതടിയായ വഴി സ്ഥലം വിലക്കു വാങ്ങുന്നതിനുള്ള ധനശേഖരണം കഴിഞ്ഞദിവസമാണ് പഞ്ചായത്ത് ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നേത്രത്വത്തില്‍ ആരംഭിച്ചത് . ഓരോ വാര്‍ഡിനും നല്‍കിയ ക്വാട്ട ഫെബ്രുവരി രണ്ടിനകം പൂര്‍ത്തികരികുന്ന തരത്തിലാണ് പ്രവര്‍ത്തനമാണ് നടത്തുന്നത് .

നിലവില്‍ 17,1,2,13 എന്നി വാര്‍ഡുകളില്‍ സര്‍വകക്ഷി പ്രതിനിധികളുടെ നേതൃത്വത്തില്‍ പിരിവ് ക്വാട്ട പൂര്‍ത്തീകരിച്ചു. മറ്റുള്ള വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍ മാരുടെ നേതൃത്വത്തില്‍ പിരിവ് ഉടന്‍ പൂര്‍ത്തീകരിക്കുന്നതാണ് ,ഇതിനായി പൊതു നോട്ടീസും റസീറ്റ് ബുക്കുകളും അച്ചടിച്ച് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23634/the-owners-daughter-and-daughter-in-law-donated-to-the-public-road-in-memory-of-the-hotel)