---
title: "ചോറോട് പൊതു സ്ഥലത്ത് മാലിന്യം തള്ളിയവരില്‍ നിന്നും  പിഴ ഈടാക്കി"
english_title: " From those who dump waste in public places Fined"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23647/from-those-who-dump-waste-in-public-places-fined"
published_at: "2022-01-31T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7ce85a3901_waste dumping.jpg"
keywords: []
---

# ചോറോട് പൊതു സ്ഥലത്ത് മാലിന്യം തള്ളിയവരില്‍ നിന്നും  പിഴ ഈടാക്കി

> **Lead Summary:** കൈനാട്ടി: ചോറോട് പഞ്ചായത്തിലേ പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും പഞ്ചായത്ത് പിഴ ഈടാക്കി .ചോറോട് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡ് പുഞ്ചിരി മില്‍ പരിസരത്ത് മാലിന്യം തള്ളിയ കെ എല്‍ 18 599 നമ്പര്‍ ലോറി നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

## Article Content

കൈനാട്ടി: ചോറോട് പഞ്ചായത്തിലേ പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും പഞ്ചായത്ത് പിഴ ഈടാക്കി .ചോറോട് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡ് പുഞ്ചിരി മില്‍ പരിസരത്ത് മാലിന്യം തള്ളിയ കെ എല്‍ 18 599 നമ്പര്‍ ലോറി നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ശുചീയാക്കിയ സ്ഥലത്താണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്. പരാതിയില്‍ ഉടന്‍ തന്നെ ഗ്രാമ പഞ്ചായത്ത് ഇടപെടുകയും മാലിന്യം തള്ളിയവരെ പോലീസിന്റെ സഹായത്തോടെ പിടികൂടി അവരെക്കൊണ്ടു തന്നെ മാലിന്യ നീക്കം ചെയ്യുകയും പത്തായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.

സമ്പൂര്‍ണ ശുചിത്വം കൈവരിച്ച ചോറോട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിടികൂടുന്നതിന് ഗ്രാമപഞ്ചായത്തില്‍ ജനകീയകൂട്ടായ്മ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23647/from-those-who-dump-waste-in-public-places-fined)