---
title: "#theft  | ബസുകളിൽ മോഷണം നടത്തിയ സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി "
english_title: "#women #stole #from #buses #brought #Vadakara  #evidence #collected"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236608/women-stole-from-buses-brought-vadakara-evidence-collected-new"
published_at: "2024-09-19T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebfdf4775f0_WhatsApp_Image_2024-09-19_at_3.46.58_PM.jpeg"
keywords: []
---

# #theft  | ബസുകളിൽ മോഷണം നടത്തിയ സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി 

> **Lead Summary:** **വടകര:[**തിരുവള്ളൂർ- വടകര റൂട്ടിലെ ബസുകളിൽ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

## Article Content

**വടകര:[**തിരുവള്ളൂർ- വടകര റൂട്ടിലെ ബസുകളിൽ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

രാധ, കധുപ്പായി, മഹാലക്ഷ്‌മി എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്‌തത്.

തിരുവള്ളൂർ-വടകര റൂട്ടിലെ ബസിൽ കാവിൽ റോഡിൽ നിന്ന് വടകരയിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല മോഷ്‌ടിക്കുകയായിരുന്നു.

ആദ്യ മോഷണത്തിന് ശേഷം വടകരയിൽ ഇറങ്ങിയ മൂവർ സംഘം ഓട്ടോറിക്ഷയിൽ പണിക്കോട്ടിയിൽ എത്തി. വീണ്ടും വടകരയിലേക്ക് ബസ് കയറുകയും ആ ബസിലുണ്ടായിരുന്ന യാത്രക്കാരിയുടെ മാല മോഷ്‌ടിക്കുകയും ചെയ്‌തു.

ഒന്നര പവൻ, രണ്ടര പവൻ വരുന്ന മാലകളാണ് സംഘം മോഷ്‌ടിച്ചത്. ബസിലെ സിസിടിവി ദൃശ്യങ്ങളുടെ ആടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെ കണ്ണൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

തുടർന്ന് കണ്ണൂരിലെ മോഷണ കേസിൽ റിമാൻഡിലായ പ്രതികളെ കഴിഞ്ഞ ദിവസം വടകര പോലിസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.

വടകരയ്ക്ക് പുറമേ തലശ്ശേരി, ധർമടം, കണ്ണൂർ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്. വടകര എസ് ഐ രജ്ഞിതിൻ്റെ നേതൃത്വത്തിൽ, എ എസ് ഐ ഗണേശൻ, പോലിസുകാരായ പ്രോൽസ്‌ന, സുമേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236608/women-stole-from-buses-brought-vadakara-evidence-collected-new)