---
title: "#arrest | വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 25 കുപ്പി മാഹി മദ്യവും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍"
english_title: "#Youth #arrested #25 #bottles #mahi #liquor #deadly #weapons #while #smuggling #scooter #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236741/youth-arrested-25-bottles-mahi-liquor-deadly-weapons-while-smuggling-scooter-vadakara"
published_at: "2024-09-20T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed0b06ae5dc_WhatsApp_Image_2024-09-20_at_11.00.15_AM.jpeg"
keywords: []
---

# #arrest | വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 25 കുപ്പി മാഹി മദ്യവും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍

> **Lead Summary:** **വടകര: ** മാഹിയിൽ നിന്ന് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 500 മില്ലിയുടെ 25 കുപ്പി വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡുമായി യുവാവ് പിടിയിൽ.

## Article Content

**വടകര: ** മാഹിയിൽ നിന്ന് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 500 മില്ലിയുടെ 25 കുപ്പി വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡുമായി യുവാവ് പിടിയിൽ.

നൻമണ്ട സ്വദേശി കണ്ടിയിൽ സനലേഷിനെയാണ് (39) വടകര കൺട്രോൾ റൂം പോലീസ് അറസ്റ്റ് ചെയതത്.

കെഎൽ 76 ഇ 2738 നമ്പർ സ്‌കൂട്ടറിൽ പോകവെ തിരുവള്ളൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.

സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു വടിവാളും ഇരുമ്പ് ദണ്ഡും. സ്കൂ‌ട്ടറും കസ്റ്റഡിയിലെടുത്തു.

ഇയാളെ കോടതി റിമാന്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236741/youth-arrested-25-bottles-mahi-liquor-deadly-weapons-while-smuggling-scooter-vadakara)