---
title: "ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക്  പത്തരമാറ്റ് തിളക്കം "
english_title: " The auto driver returned the gold jewelery that the auto had forgotten"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23683/the-auto-driver-returned-the-gold-jewelery-that-the-auto-had-forgotten"
published_at: "2022-01-31T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7fd0d06f05_auto driver .jpg"
keywords: []
---

# ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക്  പത്തരമാറ്റ് തിളക്കം 

> **Lead Summary:** വടകര: ഓട്ടോയില്‍ യാത്രക്കാരി മറന്നു വെച്ചു പോയ ഒന്നര പവന്‍ സ്വര്‍ണമാലയും 1000 രൂപയും എടിഎം കാര്‍ഡും ഉടമസ്ഥക്ക് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.

## Article Content

വടകര: ഓട്ടോയില്‍ യാത്രക്കാരി മറന്നു വെച്ചു പോയ ഒന്നര പവന്‍ സ്വര്‍ണമാലയും 1000 രൂപയും എടിഎം കാര്‍ഡും ഉടമസ്ഥക്ക് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.

വടകരയില്‍ നിന്നും സര്‍വീസ് നടത്തുന്ന കെഎല്‍ 18 ജെ 7226 നമ്പര്‍ ഓട്ടോ ഡ്രൈവറായ സി ജനാര്‍ദ്ദനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അഭിമാനമായി തീര്‍ന്നത്.

സിഐടിയു മോട്ടോര്‍ തൊഴിലാളി ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ സ്വര്‍ണ്ണമാലയും പണവും എടിഎം കാര്‍ഡും പ്രദീപന്‍ ,രമേശന്‍, സാജിര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യൂണിയന്‍ മെമ്പറായ ജനാര്‍ദ്ധനന്‍ ഉടമസ്ഥക്ക്  കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23683/the-auto-driver-returned-the-gold-jewelery-that-the-auto-had-forgotten)