---
title: "#Shivani | കണ്ണീരായി ശിവാനി; വിദ്യാർത്ഥിനിയുടെ വേർപാട് നാടിനും ഉറ്റവർക്കും ഞെട്ടലായി "
english_title: "#Shivani #tears #death #student #came #shock #nation #people"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236848/shivani-tears-death-student-came-shock-nation-people"
published_at: "2024-09-20T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed5b1140f3a_image__copy.jpg"
keywords: []
---

# #Shivani | കണ്ണീരായി ശിവാനി; വിദ്യാർത്ഥിനിയുടെ വേർപാട് നാടിനും ഉറ്റവർക്കും ഞെട്ടലായി 

> **Lead Summary:**  **വടകര :[**പ്രിയപ്പെട്ടവരെ കണ്ണീരിലാക്കി ശിവാനി യാത്രയായി. വൈക്കിലശ്ശേരിയിൽ വിദ്യാർത്ഥിനിയുടെ ആകസ്മിക വേർപാട് നാടിനും ഉറ്റവർക്കും ഞെട്ടലായി.

## Article Content

 **വടകര :[**പ്രിയപ്പെട്ടവരെ കണ്ണീരിലാക്കി ശിവാനി യാത്രയായി. വൈക്കിലശ്ശേരിയിൽ വിദ്യാർത്ഥിനിയുടെ ആകസ്മിക വേർപാട് നാടിനും ഉറ്റവർക്കും ഞെട്ടലായി.

വൈക്കിലശ്ശേരി പൂർണിമയിൽ സജൻ രാജിന്റെയും വൈക്കിലശ്ശേരി യുപിസ്ക്കൂൾ പ്രധാന അധ്യാപിക മിനിയുടെയും മകൾ ശിവാനി (16)യാണ് അപൂർവ്വ രോഗത്തെ തുടർന്ന് മരിച്ചത്.

ശിവാനി പുത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.കഴിഞ്ഞ ഓണ ദിവസമാണ് പൊടുന്നനെ ശിവാനി അബോധാവസ്ഥയിലായത്.

ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാസ്ഥയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പകലാലിരുന്നു അന്ത്യം.

മൃതദ്ദേഹം ഇന്ന് വൈകിട്ട് വീടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: ശിവഗംഗ (വിദ്യാർത്ഥിനി ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236848/shivani-tears-death-student-came-shock-nation-people)