---
title: "#camp | മണിയൂരിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു"
english_title: "#Student #police #cadet #camp #concluded #Maniyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236926/student-police-cadet-camp-concluded-maniyur"
published_at: "2024-09-20T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eda97450c49_image__copy.jpg"
keywords: []
---

# #camp | മണിയൂരിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു

> **Lead Summary:** **മണിയൂർ:[**മണിയൂർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു.

## Article Content

**മണിയൂർ:[**മണിയൂർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു.

ഇന്നലെ രാവിലെ 9 മണിക്ക് പയ്യോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു.

ഗാർഡിയൻ എസ് പി സി പ്രസിഡണ്ട് രാജീവ് മേമുണ്ട അധ്യക്ഷനായി. സ്കൂൾ പിടിഎ പ്രസിഡണ്ട് സുനിൽ മുതുവന, സ്റ്റാഫ് സെക്രട്ടറി ഷിംജിത്ത് എം, ഡ്രിൽ ഇൻസ്ട്രക്ടർ രഘുനാഥ്, ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സി.പി.ഒ ബ്രിജേഷ് വി പി സ്വാഗതവും എ.സി.പി.ഒ ഷീബ ടി.പി നന്ദിയും പറഞ്ഞു. തുടർന്ന് അധ്യാപകനായ സുബിൻ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ജയപ്രസാദ് സി കെ , എ എം വി ഐ സബിൻ കെ എന്നിവർ വിവിധ വിഷയത്തിൽ ക്ലാസ് എടുത്തു.

സമാപന സമ്മേളനം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രമോദ് മുഴിക്കൽ അധ്യക്ഷനായി. എസ്പിസി കോഴിക്കോട് റൂറൽ എ.ഡി.എൻ.ഒ സുനിൽ തുഷാര മുഖ്യ അതിഥിയായി.

ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി സ്വാഗതം പറഞ്ഞു. 2023 വർഷത്തിൽ എസ്എസ്എൽസി ഉന്നത വിജയികളായ എസ് പി സി കേഡറ്റുകളെ ചടങ്ങിൽ അനുമോദിച്ചു. സുനിൽ മുതുവന, രാജീവ് മേമുണ്ട, ഹരിദാസ്, അശ്വതി എന്നിവർ സംസാരിച്ചു. തുടർന്ന് വിനീഷ് മണിയൂർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236926/student-police-cadet-camp-concluded-maniyur)