---
title: "വടകര സഹകരണ ആശുപത്രിയുടെ പരസ്യം വിവാദമായതിനെ തുടര്‍ന്ന് ക്ഷാമപണം"
english_title: "Advertisement of Vadakara Co-operative Hospital Famine following controversy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23702/advertisement-of-vadakara-co-operative-hospital-famine-following-controversy"
published_at: "2022-01-31T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f812a2cd022_morgan advt photo.jpg"
keywords: []
---

# വടകര സഹകരണ ആശുപത്രിയുടെ പരസ്യം വിവാദമായതിനെ തുടര്‍ന്ന് ക്ഷാമപണം

> **Lead Summary:** വടകര: സഹകരണ ആശുപത്രിയിലെ ചര്‍മ്മ രോഗവിഭാഗത്തിന്റെ പരസ്യത്തിനായി വിഖ്യാത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം ഉപയോഗിച്ചത് വിവാദമായി. ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ മോര്‍ഗന്‍ഫീമാന്‍ ചിത്രമാണ് അരിമ്പാറ, പാലന്തി സ്‌കിന്‍ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോര്‍ഡിനായി ഉപയോഗിച്ചത്.

## Article Content

വടകര: സഹകരണ ആശുപത്രിയിലെ ചര്‍മ്മ രോഗവിഭാഗത്തിന്റെ പരസ്യത്തിനായി വിഖ്യാത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം ഉപയോഗിച്ചത് വിവാദമായി. ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ മോര്‍ഗന്‍ഫീമാന്‍ ചിത്രമാണ് അരിമ്പാറ, പാലന്തി സ്‌കിന്‍ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോര്‍ഡിനായി ഉപയോഗിച്ചത്.

ആശുപ്രതിയുടെ മുന്നില്‍ വച്ച് ക്‌സ് ബോര്‍ഡിലാണ് ചര്‍മരോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമാന്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമാനങ്ങളാണ് ഉയര്‍ന്നത്. ആരോപണങ്ങള്‍ ശക്തമായതോടെയാണ് ആശുപത്രി മാനേജ്‌മെന്റ്് തെറ്റ്് തിരിച്ചറിഞ്ഞത്.

ഉടന്‍ തന്നെ ബോര്‍ഡ് നീക്കം ചെയ്തു. വടകര സഹകരണ ആശുപത്രിയുടെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യ ബോര്‍ഡിലെ ചിത്രം, അറിവില്ലാതെ സംഭവിച്ചു പോയ ഒരു തെറ്റാണ് .അധികൃതരുടെ ശ്രദ്ധയില്‍പെട്ട ഉടനെ വേണ്ട നടപടികള്‍ സ്വീകരിക്കുകയും, ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തിട്ടുള്ളതുമാണ് .

പരസ്യബോര്‍ഡ് ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വിവാദമായതിലും,അത് ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്യുന്നു. - ആശുപത്രി മാനേജ്‌മെന്റ്് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23702/advertisement-of-vadakara-co-operative-hospital-famine-following-controversy)