Featured

#bookrelease | വടകരയിൽ സഹപാഠികളുടെ സംഗമം പുസ്‌തക പ്രകാശന വേദിയായി

News |
Sep 21, 2024 03:14 PM

വടകര: (vatakara.truevisionnews.com)തഴക്കര എം.എസ്.എസ് ബി.ടി സ്‌കൂൾ 1980-82, 81-83 ബാച്ച് സഹപാഠികളുടെ സംഗമം പുസ്തക പ്രകാശനത്തിനുള്ള വേദികൂടിയായി.

ശശികുമാർ പുറമേരി എഴുതിയ 'പറയാൻ മറന്ന അനുഭവങ്ങൾ' എന്ന പുസ്‌തകത്തിൻ്റെ പ്രകാശനമാണ് സംഗമത്തിൽ വെച്ച് നടന്നത്.

വടകര മുനിസിപ്പൽ പാർക്കിൽ നടന്ന സഹപാഠികളുടെ സംഗമം പരിപാടി വടകര നഗരസഭാ ചെയർപേഴ്‌സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു‌തു.

നഗരസഭാ വൈസ് ചെയർമാൻ പി.കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത് പുസ്ത‌കം ഏറ്റുവാങ്ങി.

മരണമടഞ്ഞ സഹപാഠികളെ ചടങ്ങിൽ അനുസ്‌മരിച്ചു. എ.പി.രാമകൃഷ്‌ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

വിജയകുമാർ, ശ്രീനി എടച്ചേരി, പി.രജനി എന്നിവർ സംസാരിച്ചു. സി.എച്ച്.പ്രഭാകരൻ സ്വാഗതവും ശശികുമാർ പുറമേരി നന്ദിയും പറഞ്ഞു.

#meeting #classmates #Vadakara #became #venue #book #release

Next TV

Top Stories










News Roundup