---
title: "#VellikulangaraLPSchool |  അക്ഷര വെളിച്ചം; വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷനിറവിൽ "
english_title: "#letter #light #Vellikulangara #LP #School #centenary #celebrations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/237193/letter-light-vellikulangara-lp-school-centenary-celebrations"
published_at: "2024-09-22T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efa37ca271e_Untitled-1.jpg"
keywords: []
---

# #VellikulangaraLPSchool |  അക്ഷര വെളിച്ചം; വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷനിറവിൽ 

> **Lead Summary:** **വെള്ളികുളങ്ങര : [**ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷനിറവിൽ.

## Article Content

**വെള്ളികുളങ്ങര : [**ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷനിറവിൽ.

നവംബർ മുതൽ 2025 ഏപ്രിൽ വരെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാൻ സ്കൂൾ അങ്കണത്തിൽ ചേർന്ന സ്വാഗതസംഘം യോഗം തീരുമാനിച്ചു.

കെ.അശോകൻ അധ്യക്ഷനായി. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പിശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ചിത്രകാരനും പൂർവ്വ വിദ്യാർത്ഥിയുമായ കെ ആഷിൻ മുന്നു രൂപകൽപ്പന ചെയ്ത ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു.

വിപി.രാഘവൻ , ഒഞ്ചിയം ശിവശങ്കരൻ , കെ ബാലകൃഷ്ണ കുറുപ്പ് , ഷജിന കൊടക്കാട്ട് , ബാബു പറമ്പത്ത് , സിസി രാജൻ , കെ പ്രബീഷ് , കെ ബിജു പ്രസാദ്  , വിപി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

പിടിഎ പ്രസിഡൻ്റ് പി ബാബു സ്വാഗതവും പ്രധാന അധ്യാപിക കെപി ഉഷ നന്ദിയും പറഞ്ഞു. പരിപാടികളുടെ വിജയകരമായ സംഘാടനത്തിനായി പഞ്ചായത്ത് അംഗം ജൗഹർ വെള്ളികുളങ്ങര ചെയർമാനും , കെപി ഉഷ ജനറൽ കൺവീനറും, എം രാമചന്ദ്രൻ ഖജാൻജിയുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/237193/letter-light-vellikulangara-lp-school-centenary-celebrations)