---
title: "#reunion | ചേമ്പറ്റ ഫാമിലി ഗ്രൂപ്പിന്റെ തലമുറ സംഗമം, ഒത്തുകൂടിയത് നൂറു കണക്കിന് പേര്‍"
english_title: "#generational #reunion #Chempatta #family #group #hundreds #people #gathered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/237209/generational-reunion-chempatta-family-group-hundreds-people-gathered"
published_at: "2024-09-22T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efb56c64600_Untitled-2.jpg"
keywords: []
---

# #reunion | ചേമ്പറ്റ ഫാമിലി ഗ്രൂപ്പിന്റെ തലമുറ സംഗമം, ഒത്തുകൂടിയത് നൂറു കണക്കിന് പേര്‍

> **Lead Summary:** **മേമുണ്ട: [**ചേമ്പറ്റ ഫാമിലി ഗ്രൂപ്പിന്റെ തലമുറ സംഗമം ശ്രദ്ധേയമായി. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങൾ മുതൽ ഇളംതലമുറയിലെ കുഞ്ഞുങ്ങൾ വരെയായി നൂറ് കണക്കിന് പേർ അണിനിരന്നു.

## Article Content

**മേമുണ്ട: [**ചേമ്പറ്റ ഫാമിലി ഗ്രൂപ്പിന്റെ തലമുറ സംഗമം ശ്രദ്ധേയമായി. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങൾ മുതൽ ഇളംതലമുറയിലെ കുഞ്ഞുങ്ങൾ വരെയായി നൂറ് കണക്കിന് പേർ അണിനിരന്നു.

മുതിർന്ന അംഗം കുന്നോത്ത് ബാലകുറുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. ചങ്ങാർച്ചക്കണ്ടി കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കണ്ണങ്കോട്ട് വേണുഗോപാൽ മുഖ്യഭാഷണം നടത്തി. കോവുങ്ങൽ ഗംഗാധരൻ, ചന്ദ്രൻ പൊയിലിൽ, എം.എം.ശ്രീനിവാസൻ, എലിയാറ ആനന്ദൻ, സജീവൻ ചെന്മരത്തൂർ, വി.കെ. മനോജൻ, ശ്രീലത പുതിയോട്ടിൽ, സുരേന്ദ്രൻ പൂളക്കണ്ടി, സുധീർ മുക്കടത്തിൽ,

രാജീവൻ കാരാരി, അഭിലാഷ് മധുരിമ, ബീന എലിയാറ, സുനി പൊയിലിൽ, വി.രാജൻ, രാജീവൻ മയിലിയോട്ട്, ഗിരിജ മടപ്പള്ളി, ശ്രീ ഭദ്ര കുന്നോത്ത് എന്നിവർ പ്രസംഗിച്ചു.

മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ മത്സരത്തിൽവിജയികളായവരെ അനുമോദിച്ചു. കലാപരിപാടികൾക്ക് പ്രകാശൻ.ഇ, സജീവൻ ചെമ്മരത്തൂർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/237209/generational-reunion-chempatta-family-group-hundreds-people-gathered)