---
title: " #KKRama | ഹെപ്പിറ്റൈറ്റിസ് ബി വാക്സിൻ ലഭ്യത ഉറപ്പു വരുത്തണം - കെ.കെ രമ എം.എൽ.എ ആരോഗ്യമന്ത്രിക്ക് കത്തയച്ചു "
english_title: "#Availability #hepatitis #B #vaccine #should #ensured #KKRama #MLA #writes #Health #Minister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/237297/availability-hepatitis-b-vaccine-should-ensured-kkrama-mla-writes-health-minister"
published_at: "2024-09-22T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f020b7f1c98_Untitled-1_copy.jpg"
keywords: []
---

#  #KKRama | ഹെപ്പിറ്റൈറ്റിസ് ബി വാക്സിൻ ലഭ്യത ഉറപ്പു വരുത്തണം - കെ.കെ രമ എം.എൽ.എ ആരോഗ്യമന്ത്രിക്ക് കത്തയച്ചു 

> **Lead Summary:** **വടകര:[ **സംസ്ഥാനത്ത് പ്രത്യേകിച്ച് കോഴിക്കോട് വടകര മേഖലകളിൽ ഹെപ്പിറ്റൈറ്റിസ് ബി രോഗം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിനേഷൻ മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ എം.എൽ.എ ആരോഗ്യമന്ത്രി വീണാ ജോർജിന് കത്തുനൽകി.

## Article Content

**വടകര:[ **സംസ്ഥാനത്ത് പ്രത്യേകിച്ച് കോഴിക്കോട് വടകര മേഖലകളിൽ ഹെപ്പിറ്റൈറ്റിസ് ബി രോഗം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിനേഷൻ മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ എം.എൽ.എ ആരോഗ്യമന്ത്രി വീണാ ജോർജിന് കത്തുനൽകി.

ഇതു കൂടാതെ നഴ്സിങ് മേഖല പോലെ ആരോഗ്യ പ്രവർത്തന മേഖലകളിൽ പഠനത്തിനു മുന്നോടിയായി അഡ്മിഷൻ നേടുന്ന കുട്ടികൾക്ക് നിർബന്ധമായും വാക്സിൻ എടുക്കേണ്ടതുണ്ട്.

വാക്സിൻ്റെ ദൗർലഭ്യം കാരണം വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയാണ്.

ഇവരുടെ പഠനം അനിശ്ചിതാവസ്ഥയിലാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണം.

കൂടാതെ രോഗം പടരുന്ന സാഹചര്യത്തിൽ സമൂഹത്തിലുണ്ടായിട്ടുള്ള ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/237297/availability-hepatitis-b-vaccine-should-ensured-kkrama-mla-writes-health-minister)