---
title: " #YouthFrontJacob | റെയില്‍വേ പാര്‍ക്കിംഗ് ഫീസ് വര്‍ധന പിൻവലിക്കണം : യൂത്ത് ഫ്രണ്ട് (ജേക്കബ്) "
english_title: "#Railway #parking #fee #hike #should #withdrawn #Youth #Front #Jacob"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/237320/railway-parking-fee-hike-should-withdrawn-youth-front-jacob"
published_at: "2024-09-22T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f03c48d7c50_Untitled-1_copy.jpg"
keywords: []
---

#  #YouthFrontJacob | റെയില്‍വേ പാര്‍ക്കിംഗ് ഫീസ് വര്‍ധന പിൻവലിക്കണം : യൂത്ത് ഫ്രണ്ട് (ജേക്കബ്) 

> **Lead Summary:** **വടകര : [**ആയിരക്കണക്കിനാളുകള്‍ ദിനംപ്രതി യാത്ര ചെയ്യുന്ന റെയില്‍വേ സ്റ്റേഷനിൽ ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര : [**ആയിരക്കണക്കിനാളുകള്‍ ദിനംപ്രതി യാത്ര ചെയ്യുന്ന റെയില്‍വേ സ്റ്റേഷനിൽ ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇരട്ടിയോളമാണ് ചിലതിൽ വർധന,എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് റെയില്‍വേയും കരാറുകാരും ചേര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് യോഗം വിലയിരുത്തി. 

വര്‍ധിപ്പിച്ച പാര്‍ക്കിംഗ് ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിക്ക് നേതൃത്വം കൊടുക്കും.

പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു, പി കെ സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, രാജൻ വർക്കി, രാജേഷ് കൊയിലാണ്ടി ,പി എ ബബീഷ് .പി.എം ഷുക്കൂർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/237320/railway-parking-fee-hike-should-withdrawn-youth-front-jacob)