---
title: "ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റായി  കെ ലോഹ്യയെ വീണ്ടും തെരഞ്ഞെടുത്തു"
english_title: " Janata Dal (S) becomes district president K Lohia was re-elected"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23735/janata-dal-s-becomes-district-president-k-lohia-was-re-elected"
published_at: "2022-02-01T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8ab1ceeeed_k lohya.jpg"
keywords: []
---

# ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റായി  കെ ലോഹ്യയെ വീണ്ടും തെരഞ്ഞെടുത്തു

> **Lead Summary:** വടകര: ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റായി കെ ലോഹ്യയെ വീണ്ടും തെരഞ്ഞെടുത്തു. അരങ്ങില്‍ ശ്രീധരന്‍ സ്മാരക പഠനകേന്ദ്രത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റ്, ജില്ലാ നിര്‍വാഹക സമിതി എന്നിവരെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലിലേക്ക് മത്സരത്തിലൂടെ 13 പേരെയും തെരഞ്ഞെടുത്തുിട്ടുണ്ട്.

## Article Content

വടകര: ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റായി കെ ലോഹ്യയെ വീണ്ടും തെരഞ്ഞെടുത്തു. അരങ്ങില്‍ ശ്രീധരന്‍ സ്മാരക പഠനകേന്ദ്രത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റ്, ജില്ലാ നിര്‍വാഹക സമിതി എന്നിവരെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലിലേക്ക് മത്സരത്തിലൂടെ 13 പേരെയും തെരഞ്ഞെടുത്തുിട്ടുണ്ട്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ലോഹ്യ വിദ്യാര്‍ഥി ജനതാദള്‍ - യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ജനതാദള്‍ (എസ് )സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കേരള വനം വികസന കോര്‍പറേഷന്‍ ഡയറക്ടര്‍, ഖാദി ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

നിലവില്‍ ജനതാദള്‍ ദേശീയ കൗണ്‍സില്‍ അംഗവും മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമാണ്. 41 അംഗ ജില്ലാ നിര്‍വാഹക സമിതിയെയും തെരഞ്ഞെടുത്തതായി ജില്ലാ റിട്ടേണിങ് ഓഫീസര്‍ അഡ്വ. കെ പി ബിനീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23735/janata-dal-s-becomes-district-president-k-lohia-was-re-elected)