---
title: "#kkrama | ദേശീയപാത; വടകരയിലെ പ്രശ്നപരിഹാരത്തിനായി എം.എൽ.എ ചർച്ച നടത്തി"
english_title: "#National #Highway  #MLA #held #discussion #solve #problem #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/237463/national-highway-mla-held-discussion-solve-problem-vadakara"
published_at: "2024-09-23T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f12e24a5226_Untitled-1_copy.jpg"
keywords: []
---

# #kkrama | ദേശീയപാത; വടകരയിലെ പ്രശ്നപരിഹാരത്തിനായി എം.എൽ.എ ചർച്ച നടത്തി

> **Lead Summary:** **വടകര: [**ദേശീയപാത നിർമാണ പ്രവർത്തനത്തിൽ യാത്രക്കാരും കച്ചവട സ്ഥാപനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കെ.കെ രമ എം.എൽ.എ നിർമാണ കമ്പനി ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി.

## Article Content

**വടകര: [**ദേശീയപാത നിർമാണ പ്രവർത്തനത്തിൽ യാത്രക്കാരും കച്ചവട സ്ഥാപനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കെ.കെ രമ എം.എൽ.എ നിർമാണ കമ്പനി ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി.

വടകര ടൗൺ മേഖലയിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.പാതയിലെ പൊടിശല്യത്തിന് പരിഹാരമായി പണി നടക്കുമ്പോൾ വെള്ളം തളിക്കാമെന്നും ഉറപ്പ് ലഭിച്ചതായി എം.എൽ.എ അറിയിച്ചു.

വടകര ടൗൺ മേഖലയിൽ ദേശീയപാത സർവീസ് റോഡുപണി പൂർത്തിയാവാത്തതും പൊടിപടലം മൂലം യാത്രക്കാർക്കും കച്ചവടക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച പരാതികൾ എം.എൽ.എയ്ക്ക് ലഭിച്ച സാഹചര്യത്തിലാണ് ചർച്ച നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/237463/national-highway-mla-held-discussion-solve-problem-vadakara)