---
title: " #Balakalosavam | 'കളിയും ചിരിയും'ബാലജനത ബാലകലോസവം മാങ്ങോട്ട് പാറയിൽ ഒക്ടോബർ 2ന്"
english_title: "#Play #Chiri #Balajanatha #Balakalosavam #Mangot #Para #2nd #October"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/237747/play-chiri-balajanatha-balakalosavam-mangot-para-2nd-october"
published_at: "2024-09-24T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f291ca5fbbd_Untitled-1_copy.jpg"
keywords: []
---

#  #Balakalosavam | 'കളിയും ചിരിയും'ബാലജനത ബാലകലോസവം മാങ്ങോട്ട് പാറയിൽ ഒക്ടോബർ 2ന്

> **Lead Summary:** > ** ചോറോട് ഈസ്റ്റ്:[ **ബാല ജനത ചോറോട് പഞ്ചായത്തിൽ ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായ് "കളിയും ചിരിയും" ബാലകലോത്സവം സംഘടിപ്പിക്കുന്നു.

## Article Content

> ** ചോറോട് ഈസ്റ്റ്:[ **ബാല ജനത ചോറോട് പഞ്ചായത്തിൽ ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായ് "കളിയും ചിരിയും" ബാലകലോത്സവം സംഘടിപ്പിക്കുന്നു.

ഗാന്ധി ക്വിസ്, അങ്കണവാടി കലോത്സവം, ചിത്രരചന, ലളിത ഗാനാലാപനം തുടങ്ങിയ മത്സരങ്ങൾ നടക്കും.

അപേക്ഷകൾ സപ്തംബർ 27 ന് മുമ്പ് കെ.കെ. കണ്ണൻ മാസ്റ്റർ സ്മാരക വായനശാലയിൽ ലഭിക്കേണ്ടതാണ്.

ഒക്ടോബർ 2 ന് രാവിലെ 9 മണിക്ക് സുധാകരൻ തത്തോത്ത്( കേളപ്പേട്ടൻ,ജാനു തമാശ ഫെയിം) ഉദ്ഘാടനം ചെയ്യും. സമാപന പരിപാടി നാടൻ പാട്ട് കലാകാരൻ ഭരതൻ കുട്ടോത്ത് ഉദ്ഘാടനം ചെയ്യും.

ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ദാമോദരൻ മാസ്റ്റർ സമ്മാന വിതരണം നടത്തും.

സ്വാഗത സംഘം യോഗത്തിൽ ചെയർമാൻ കെ.എം. നാരായണൻ അധ്യക്ഷത വഹിച്ചു.കൺവീനർ എൻ.കെ.അജിത് കുമാർ, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, ഉദയകുമാർപി.കെ, സുരേഷ് പി, രാഘവൻ മാസ്റ്റർ വി.കെ., പവിത്രൻ വി.പി, സുരേഷ് പൊന്നമ്പത്ത്, ശശി ചാണമ്പ്രത്ത്, ജിതിൻ ചോറോട്, സത്യൻ മമ്പറത്ത്,അതുൽകെ.പി. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/237747/play-chiri-balajanatha-balakalosavam-mangot-para-2nd-october)