---
title: "#traindeath | മൃതദേഹം ചിന്നി ചിതറി;  വടകരയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ "
english_title: "#dead #body #scattered #Vadakara #Ignorant #Trian #hit #struck #death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238040/dead-body-scattered-vadakara-ignorant-trian-hit-struck-death-new"
published_at: "2024-09-25T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f41c132b8f2_train_death.jpg"
keywords: []
---

# #traindeath | മൃതദേഹം ചിന്നി ചിതറി;  വടകരയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ 

> **Lead Summary:** വടകര**: **ചോറോട് റാണി പബ്ലിക്ക് സ്കൂളിന് സമീപം അഞ്ജാതൻ ട്രെയിൻ തട്ടി മരിച്ചു.

## Article Content

വടകര**: **ചോറോട് റാണി പബ്ലിക്ക് സ്കൂളിന് സമീപം അഞ്ജാതൻ ട്രെയിൻ തട്ടി മരിച്ചു.

ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടം. പടിഞ്ഞാറ് ഭാഗത്തെ ട്രാക്കിൽ മൃതദ്ദേഹം ചിന്നി ചിതറിയ നിലയിലാണ്.

മൃതദേഹാവശിഷടങ്ങൾ ട്രാക്കിൽ കിടന്നതിനാൽ മംഗലാപുരത്തേക്ക് പോകുന്ന ഗുഡ്സ് ട്രെയിൻ അര മണിക്കൂറിലേറെ നിർത്തിയിട്ടു.

വടകര പോലീസും ആർ പി എഫും സ്ഥലത്തെത്തി നടപടികൾ പൂർത്തിയായതിന് ശേഷമാണ് ട്രെയിൻ വിട്ടത്.

ഇതിനെ തുടർന്നു വടക്ക് ഭാഗത്തുള്ള മറ്റ് ട്രെയിനുകളും വൈകി ഓടിയതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238040/dead-body-scattered-vadakara-ignorant-trian-hit-struck-death-new)