---
title: "വടകരയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചത് ഭീതി പരത്തി"
english_title: "For transformer in Vadakara The fire spread panic"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23817/for-transformer-in-vadakara-the-fire-spread-panic"
published_at: "2022-02-01T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f903789c90c_fire in kozhithatta.jpg"
keywords: []
---

# വടകരയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചത് ഭീതി പരത്തി

> **Lead Summary:** **വടകര : **വടകരയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചത് ഭീതി പരത്തി.നഗരസഭയിലെ കോഴിത്തട്ട പ്രദേശത്താണ് ( വടകര നോര്‍ത്ത് സെക്ഷന്‍) ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തിയത്.

## Article Content

**വടകര : **വടകരയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചത് ഭീതി പരത്തി.നഗരസഭയിലെ കോഴിത്തട്ട പ്രദേശത്താണ് ( വടകര നോര്‍ത്ത് സെക്ഷന്‍) ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ നേതൃത്വത്തില്‍ എത്തിയ സേന ഫോം ഉപയോഗിച്ച് തീ അണച്ചു.

അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ ഫയര്‍& റെസ്‌ക്യു ഓഫീസര്‍മാരായ എം.കെ ഗംഗാധരന്‍, വിപിന്‍ വിസി, രാഗിന്‍ കുമാര്‍, ആദര്‍ശ് വി. കെ , ജാഹിര്‍ . എം , ഹോംഗാര്‍ഡ് രാജീവന്‍ വി.ടി എന്നിവര്‍ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23817/for-transformer-in-vadakara-the-fire-spread-panic)