---
title: "#MLiju | പ്രതിഷേധ കൂട്ടായ്‌മ; എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനകരം -എം ലിജു"
english_title: "#Chief #Minister #stance #protecting #ADGP #AjitKumar #insulting #cultural #Kerala #MLiju"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238241/chief-minister-stance-protecting-adgp-ajitkumar-insulting-cultural-kerala-mliju-new"
published_at: "2024-09-26T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f529e3502d4_m_liju.jpg"
keywords: []
---

# #MLiju | പ്രതിഷേധ കൂട്ടായ്‌മ; എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനകരം -എം ലിജു

> **Lead Summary:** **വടകര: **തൃശ്ശൂർ പൂരം അലങ്കോലമാക്കുന്നതിന് നേതൃത്വം നൽകിയ എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം ലിജു പറഞ്ഞു.

## Article Content

**വടകര: **തൃശ്ശൂർ പൂരം അലങ്കോലമാക്കുന്നതിന് നേതൃത്വം നൽകിയ എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം ലിജു പറഞ്ഞു.

മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലുള്ള രഹസ്യബന്ധമാണ് ഇതിലൂടെ പുറത്തേക്ക് വന്നത്.

മുഖ്യമന്ത്രിക്കെതിരായുള്ള കേസുകളിൽ നിന്ന് സംരക്ഷണം നേടുന്നതിനാണ് ആർ. എസ്‌. എസ് അനുകൂല നിലപാടുമായി കേരളത്തിൻ്റെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണപക്ഷ എംഎൽഎയായ പി വി അൻവറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയും, ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മാഫിയ സംഘങ്ങൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നു എന്നുള്ളതിൻ്റെ ഉത്തമ ഉദാഹരണം ആണെന്നും അദ്ദേഹം പറഞ്ഞു.

അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പറമ്പത്ത് പ്രഭാകരൻ അധ്യക്ഷ്യം വഹിച്ചു.

കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ, ആർ. ഷഹിൻ, ബാബു ഒഞ്ചിയം, സി.നിജിൻ, സി കെ.വിശ്വനാഥൻ, സി.കെ ഹരിദാസൻ ,പി ബാബുരാജ്, ദിൽരാജ് .പി, രാജഗോപാലൻ രയരോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238241/chief-minister-stance-protecting-adgp-ajitkumar-insulting-cultural-kerala-mliju-new)