---
title: "ഗ്രന്ഥാശാലാ  പ്രവര്‍ത്തകന്‍ ടി.കെ.ചന്ദ്രന്‍  ഓര്‍മ്മയായി"
english_title: "t k chandran obit - eramala "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23833/t-k-chandran-obit-eramala"
published_at: "2022-02-01T16:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f90dd410f64_t k chandran .jpg"
keywords: []
---

# ഗ്രന്ഥാശാലാ  പ്രവര്‍ത്തകന്‍ ടി.കെ.ചന്ദ്രന്‍  ഓര്‍മ്മയായി

> **Lead Summary:** ഓര്‍ക്കാട്ടേരി: ഒരു പ്രദേശത്തിനാകെ അക്ഷരം വെളിച്ചം പകര്‍ന്ന് നല്‍കിയ ഗ്രന്ഥാശാലാ പ്രവര്‍ത്തകന്‍ ടി.കെ.ചന്ദ്രന്‍ ഓര്‍മ്മയായി. ഗ്രന്ഥാശാലാ പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായ കുറിഞ്ഞാലിയോട്ടെ തച്ചക്കണ്ടിയില്‍ ചന്ദ്രന്‍ കുറിഞ്ഞാലിയോട് പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു.

## Article Content

ഓര്‍ക്കാട്ടേരി: ഒരു പ്രദേശത്തിനാകെ അക്ഷരം വെളിച്ചം പകര്‍ന്ന് നല്‍കിയ ഗ്രന്ഥാശാലാ പ്രവര്‍ത്തകന്‍ ടി.കെ.ചന്ദ്രന്‍ ഓര്‍മ്മയായി. ഗ്രന്ഥാശാലാ പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായ കുറിഞ്ഞാലിയോട്ടെ തച്ചക്കണ്ടിയില്‍ ചന്ദ്രന്‍ കുറിഞ്ഞാലിയോട് പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു.

നവസംസ്‌കാര പരിഷത്ത് ഗ്രന്ഥാലയത്തിന്റെ സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, ലൈബ്രറി കൗണ്‍സിലിന്റെ ഏറാമല പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കെ.സി.ഇ.സി. (കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍) മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും, ജില്ലാ സെക്രട്ടറിയും ഏറാമല സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനും (മാനേജര്‍) എല്‍ജെഡി പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു പരേതന്‍.

ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വടകര സഹകരണ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടുകയായിരുന്നു. സംസ്‌കാരം ഇന്ന് (01.02.2022) രാത്രി 8 മണിക്ക് കുറിഞ്ഞാലിയോട് വീട്ട് വളപ്പില്‍. ഭാര്യ കാഞ്ചന മക്കള്‍ അര്‍ജുന്‍, കൃഷ്ണ. നാളെ വൈകീട്ട് 5 ന് നവസംസ്‌കാര പരിഷത്ത് ഗ്രന്ഥാലയത്തില്‍ സര്‍വ്വ കക്ഷി അനുശോചന യോഗം നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23833/t-k-chandran-obit-eramala)