#Vadakaramoneyfraud | വടകര സ്വർണ്ണ തട്ടിപ്പ് കേസ്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച്

#Vadakaramoneyfraud | വടകര സ്വർണ്ണ തട്ടിപ്പ് കേസ്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച്
Sep 27, 2024 04:39 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ബാങ്ക് ശാഖ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങി.

ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ ഈ മാസം 30 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്.

ബാങ്കിൽ നിന്നും നഷ്ടപ്പെട്ട പണയ സ്വർണ്ണം ഇനിയും വീണ്ടെടുക്കാനുണ്ട്. ഇവ കണ്ടെത്താനും ഇയാളുടെ ബിനാമിയായി പ്രവർത്തിച്ച ഡി. ബി. എസ് ബാങ്ക് കരാർ ജീവനക്കാരൻ കാർത്തികിനെ കണ്ടെത്താനുമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിരിച്ച് ഹാജരാക്കുകയായിരുന്നു. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കാർത്തിക് ഒളിവിലാണ്.

ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽ നിന്നും നഷ്ടപ്പെട്ട 26.244.20 കിലോഗ്രാം സ്വർണത്തിൽ വീണ്ടെടുത്ത 7 കിലോ 50 ഗ്രാം കഴിച്ചുള്ള ബാക്കി സ്വർണ്ണം കൂടി കണ്ടെത്തേണ്ടതുണ്ട്.

കാർത്തികിനെ പിടികൂടിയാലെ ബാക്കി സ്വർണം കണ്ടെടുക്കാൻ കഴിയുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.

പ്രതിയെ തമിഴ്നാട്ടിൽ വിവിധ ബാങ്കുകളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.

#Vadakara #gold #fraud #case #accused #again #taken #into #custody #crime #branch

Next TV

Related Stories
#complaint | വടകരയിൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നത് പതിവാകുന്നു; പരാതി നൽകി അധികൃതർ

Sep 27, 2024 03:14 PM

#complaint | വടകരയിൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നത് പതിവാകുന്നു; പരാതി നൽകി അധികൃതർ

നഗര സൗന്ദര്യ വത്കരണത്തിൻ്റെ ഭാഗമായി വടകര പഴയ സ്റ്റാൻഡ് മുതൽ പുതിയ സ്റ്റാൻഡ് വരെ 500 ഓളം ചെടിച്ചട്ടികളാണ് നഗരസഭ...

Read More >>
 #KKRama | അൻവറിനെ ഇനി കുലംകുത്തിയാക്കി തള്ളിപ്പറയും; മുഖ്യമന്ത്രിക്കെതിരെ കെകെ രമ എംഎൽഎ

Sep 27, 2024 01:39 PM

#KKRama | അൻവറിനെ ഇനി കുലംകുത്തിയാക്കി തള്ളിപ്പറയും; മുഖ്യമന്ത്രിക്കെതിരെ കെകെ രമ എംഎൽഎ

അൻവറിന് പിന്നിൽ സിപിഎമ്മിലെ വലിയൊരു വിഭാഗം ഉണ്ട്....

Read More >>
#KappakadavCheerp | ദുരിതത്തിന് ആശ്വാസം; നിർമാണം പൂർത്തിയാക്കി കപ്പക്കടവ് ചീർപ്പ് നാടിനു സമർപ്പിച്ചു

Sep 27, 2024 12:14 PM

#KappakadavCheerp | ദുരിതത്തിന് ആശ്വാസം; നിർമാണം പൂർത്തിയാക്കി കപ്പക്കടവ് ചീർപ്പ് നാടിനു സമർപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കപ്പകടവ് തെങ്ങിൽതാഴെ താഴത്തംകണ്ടി തോടിന് ചീർപ്പ് നിർമാണം പൂർത്തിയാക്കി നാടിനു...

Read More >>
#complaintbox | പരാതികൾ എഴുത്തിലൂടെ; ശുചിത്വ നിർദ്ദേശവും, പരാതികളും സമർപ്പിക്കാൻ പരാതിപ്പെട്ടിയുമായി മംഗലാട്

Sep 27, 2024 11:38 AM

#complaintbox | പരാതികൾ എഴുത്തിലൂടെ; ശുചിത്വ നിർദ്ദേശവും, പരാതികളും സമർപ്പിക്കാൻ പരാതിപ്പെട്ടിയുമായി മംഗലാട്

കുട്ടികൾക്ക് നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എഴുതി സമർപ്പിക്കാവുന്നതാണ്....

Read More >>
#randvarakal | രണ്ട് വരകൾ; റിസ ഫാത്തിമയുടെ കവിതാ പുസ്തകം പ്രകാശനം ചെയ്തു

Sep 27, 2024 10:55 AM

#randvarakal | രണ്ട് വരകൾ; റിസ ഫാത്തിമയുടെ കവിതാ പുസ്തകം പ്രകാശനം ചെയ്തു

തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനി റിസ ഫാത്തിമ തറമ്മലിൻ്റെ "രണ്ട് വരകൾ" എന്ന കവിതാ പുസ്തകം ഷാഫി പറമ്പിൽ എം.പി...

Read More >>
Top Stories










News Roundup