---
title: "മീഡിയ വണ്‍ വിലക്കിനെതിരെ  മുസ്ലിം ലീഗ്  നേതാവ് പാറക്കല്‍ അബ്ദുല്ല"
english_title: "Muslim League leader Parakal Abdullah opposes the Media One ban"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23855/muslim-league-leader-parakal-abdullah-opposes-the-media-one-ban"
published_at: "2022-02-01T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f923e24c519_prakkal abdulla .jpg"
keywords: []
---

# മീഡിയ വണ്‍ വിലക്കിനെതിരെ  മുസ്ലിം ലീഗ്  നേതാവ് പാറക്കല്‍ അബ്ദുല്ല

> **Lead Summary:** കുറ്റ്യാടി: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ ഇന്ത്യക്ക് ഭൂഷണമല്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷററും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല.

## Article Content

കുറ്റ്യാടി: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ ഇന്ത്യക്ക് ഭൂഷണമല്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷററും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല.

ഹൈക്കോടതി ഇടപെട്ട് താല്‍ക്കാലികമായി തടഞ്ഞുവെങ്കിലും ഈ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.

നേര് പറയുന്നവര്‍ക്കെതിരെ ഭീഷണിയുടെ വാളായി അധികാര കേന്ദ്രം മാറുകയാണ്. ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് നാം നിരന്തരം ആശങ്കപ്പെടേണ്ട സാഹചര്യമാന്നെന്നും പാറക്കല്‍ പത്ര കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23855/muslim-league-leader-parakal-abdullah-opposes-the-media-one-ban)